തിരയുക

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനവും സൃഷ്ടിയുടെ കാലവും സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനവും സൃഷ്ടിയുടെ കാലവും 

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനം!

പ്രകൃതിയുടെ പരിപാലനത്തിനനായുള്ള പ്രാര്‍ത്ഥനാദിവും സൃഷ്ടിയുടെ കാലാചരണവും, സെപ്റ്റമ്പര്‍ ഒന്ന്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനം ആഗോളകത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റമ്പര്‍ ഒന്നിന് ആചരിക്കപ്പെടുന്നു.

ഫ്രാന്‍സീസ് പാപ്പാ 2015 ആഗസ്റ്റ് 06-നാണ് ഈ ദിനാചരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കത്തു നല്കിയത്.. 

ഓര്‍ത്തഡോക്സ് സഭ 1989 മുതല്‍ സെപ്റ്റമ്പര്‍ ഒന്നിന് ഈ പ്രാര്‍ത്ഥനാദിനം ആചരിച്ചു പോരുന്നു.

ഒക്ടോബര്‍ 4 വരെ നീളുന്ന “സൃഷ്‌ടിയുടെ കാലാ”ചരണത്തിനും സെപ്റ്റമ്പര്‍ ഒന്നിന് തുടക്കമാകും.

സൃഷ്ടിയുടെ പരിപാലനത്തിന് ആഗോളക്രൈസ്തവര്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും വഴി സവിശേഷമാം വിധം പങ്കുചേരുന്ന ഒരു സമയമാണിത്. 

“സൃഷ്‌ടിയുടെ കാലാ”ചരണം (SEASON OF CREATION) ഒരു എക്യുമെനിക്കല്‍ സംരംഭമാണ്. 

കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭകളും ആംഗ്ലിക്കന്‍ സമൂഹവും ലൂതറന്‍ സഭയും ഇതര ക്രൈസ്തവസമൂഹങ്ങളും ഇതില്‍ പങ്കുചേരുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2019, 12:20