വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങള്‍ക്കൊരു “ആത്മീയാമ്മ”
ആമുഖം
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമേല്‍ മങ്കിടിയാനെ ഒക്ടോബര്‍ 13-ന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധയായി പ്രഖ്യാപിക്കും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പടെ 5 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്‍റെ നടപടിക്രമങ്ങളുടെ സമാപനമായി ജൂലൈ ഒന്നാം തിയതി (01/07/2019) വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ സാധാരണ പൊതുകണ്‍സിസ്റ്ററിയിലാണ് (Ordinary Consistory) ഈ തീയതി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്. ഈ ഒരു പശ്ചാത്തലത്തില്‍, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ അധികരിച്ചുള്ള അഭിമുഖത്തിന്‍റെ തുടര്‍ച്ചയാണിന്ന്.
അമ്മ സ്ഥാപിച്ച തിരുക്കുടുംബ സന്ന്യാസിനി സമൂഹത്തിന്‍റെ വികാര്‍ ജനറാളായ സിസ്റ്റര്‍ പുഷ്പ സി. എച്ച്. എഫുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ ഈ അഭിമുഖത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ ലഘു ജീവചരിത്രം അവതരിപ്പിക്കുകയും തിരുക്കുടുംബസന്ന്യാസിനി സമൂഹം നടത്തുന്ന കുടുംബ പ്രേഷിതത്വത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. അവസാനഭാഗത്ത് നാമകരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശ്രവിക്കാം.
അഭിമുഖം മൂന്നാം ഭാഗത്തെ ചോദ്യങ്ങള്‍
1. മദര്‍ മറിയം ത്രേസ്യ സ്ഥാപിച്ച സന്ന്യാസിനീ സമൂഹത്തിന് എങ്ങനെയാണ് തിരുക്കുടുംബത്തിന്‍റെ പേരു ലഭിച്ചത്? തിരുക്കുടുംബത്തിന്‍റെ സന്ന്യാസിനീ സമൂഹം?
2. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ പകര്‍ന്നുതന്ന തിരുക്കുടുംബത്തിന്‍റെ ആത്മീയത ഏങ്ങനെയാണ് ഇന്നു സഭയില്‍ കൈമാറുന്നത്?
3. വിശുദ്ധപദവി ചൂടാന്‍ പോകുന്ന അമ്മയുടെ നാമകരണ നടപടിക്രമങ്ങള്‍ ചുരുക്കിപ്പറയാമോ?
4. ജീവിച്ചിരുന്നപ്പോള്‍ നന്മചെയ്യുകൊണ്ടു കടന്നപോയ പുണ്യവതിയായ മറിയം ത്രേസ്യാ മരണംശേഷവും തന്‍റെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥം പ്രകടമാക്കി.
വിശുദ്ധപദത്തിലേയ്ക്കുള്ള പടിപടിയായുള്ള കയറ്റത്തില്‍ ദൈവത്തിന്‍റെ ഇടപെടലുകളായി മദര്‍ മറിയം ത്രേസ്യായുടെ അനുഗ്രഹത്താല്‍ ലഭിച്ച അത്ഭുതരോഗശാന്തികള്‍ വിവരിക്കാമോ?
ഒന്ന് – വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ സഹായകമായ ആദ്യത്തെ അത്ഭുതം എന്തായിരുന്നു?
രണ്ട് – വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിനു സഹായമകമായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ മദ്ധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുതരോഗശാന്തി എന്തായിരുന്നു?
5. കുടുംബങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കേരളത്തിന്‍റെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ ഇനിയും കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ! ഈ അഭിമുഖത്തിന് അടിവരയായി സിസ്റ്റര്‍ പുഷ്പത്തിന് എന്താണ് പറയാനുള്ളത്?
നന്ദി!
തിരുക്കുടുംബസ്തുതി!
അഭിമുഖത്തിന്‍റെ അവസാനം ചേര്‍ത്തിരിക്കുന്ന തിരുക്കുടുംബസ്തുതി! ആലപിച്ചത് ഫാദര്‍ കുരിയന്‍ സി.എം.ഐ.യാണ്. രചന ഫാദര്‍ ബെന്നി നല്ക്കര, സംഗീതം സണ്ണി സ്റ്റീഫന്‍.
അഭിമുഖം പരിപാടി ഒരുക്കിയത് - ജോയ് കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.