തിരയുക

Vatican News
ഹരിത സുന്ദരമായ ഭൂമി... ഹരിത സുന്ദരമായ ഭൂമി... 

സൃഷ്ടിയെ സംരക്ഷിക്കണം എന്ന അഭ്യർത്ഥനയുമായി അർജന്‍റീനാ മെത്രാൻമാര്‍

ധാതു ശേഖരം തേടിയും, വനനശീകരണം നടത്തിയും, ജലമലിനീകരണം വഴിയും ഭൂമിയെ ദ്രോഹിച്ച് സൃഷ്ടിയുടെ സംരക്ഷണത്തിൽ നിന്ന് നമ്മൾ ഒഴിഞ്ഞുമാറി എന്ന് അർജന്‍റീനാ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ മോൺ. ഓസ്കാർ വി ചെൻതെ ഒയെയാ പ്രസ്താപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സൃഷ്ടിയുടെ ദിനമായി ആചരിക്കപ്പെടുന്ന സെപ്‌റ്റംബര്‍ 1നെ അനുസ്മരിച്ചു കൊണ്ടും ആമസോണിൽ കത്തിപ്പടരുന്ന വനനശീകരണവാർത്തകളുടെയും മുന്നിൽ  നിന്നു കൊണ്ട് ശനിയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ വെളിപ്പെടുത്തി. "നമ്മൾ മനുഷ്യർ കൊള്ളയടിക്കുകയാണ്" അദ്ദേഹം അപലപിച്ചു.ഇക്കാരണത്താൽ എത്രയും വേഗം ഒരു നടപടിയിലെത്താനും, ഗവണ്‍മെന്‍റുകളോടും ലോകാധികാരികളോടും ഒന്ന് ചേര്‍ന്ന് നമ്മുടെ ഗ്രഹത്തോടു നാം എന്താണ് ചെയ്യുന്നത് എന്ന് ചിന്തിക്കാൻ ആവശ്യപ്പെട്ട ഫ്രാൻസിസ് പാപ്പാ ഒരു പ്രവാചകനാണെന്ന് പറഞ്ഞ സാൻ ഇസിഡോറൊ മെത്രാൻ കൂടിയായ മോൺ.ഓസ്കാർ  ആഗോള താപനവും കാട്ടുതീയും പാവപ്പെട്ടവരുടേയും, ഭൂമിയുടെ നിലവിളിയും ഒന്നായി മാറിയത് ശ്രവിക്കേണ്ടതിന്‍റെ അടിയന്തരാവസ്ഥയെയും ഓര്‍മ്മപ്പെടുത്തി. ഭാവി തലമുറകളെക്കുറിച്ച് ചിന്തയില്ലാത്തത് ഉയർന്ന സ്വാർത്ഥതയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ നമുക്ക് നമ്മെ തന്നെ കർത്താവിന് സമർപ്പിച്ച് നമ്മുടെ ഗ്രഹത്തിന്‍റെ ഏറ്റം നിർണ്ണായകമായ ഈ അവസരത്തിൽ ശ്രദ്ധയോടും  ബഹുമാനത്തോടും നമ്മുടെ സഹോദരിയും അമ്മയുമായ ഭൂമിയെ സംരക്ഷിക്കാനും അങ്ങനെ ഈ ഭൂമിയിൽ വസിക്കുന്ന ഏതൊരു മനുഷ്യനെയും ബഹുമാനിക്കാനും, ശ്രദ്ധിക്കാനും, സംരക്ഷിക്കാനും ഇടവരട്ടെ എന്ന് പ്രാർത്ഥിക്കാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

27 August 2019, 14:59