തിരയുക

ജനതകൾ തമ്മിലുള്ള  സൗഹൃദത്തിനായുള്ള കൂട്ടായ്മയുടെ  40 ᴐമത്തെ സമ്മേളനത്തിന്‍റെ പ്രമേയം ജനതകൾ തമ്മിലുള്ള സൗഹൃദത്തിനായുള്ള കൂട്ടായ്മയുടെ 40 ᴐമത്തെ സമ്മേളനത്തിന്‍റെ പ്രമേയം 

സൗഹൃദ കൂട്ടായ്മയുടെ 40 ᴐമത്തെ സമ്മേളനം ഇറ്റലിയിലെ റിമിനിയിൽ

ജനതകൾ തമ്മിലുള്ള സൗഹൃദത്തിനായുള്ള കൂട്ടായ്മയുടെ 40 ᴐമത്തെ സമ്മേളനം ആഗസ്റ്റ് 19 ആം തിയതി തിങ്കളാഴ്ച ഇറ്റലിയിലെ റിമിനിയിൽ ആരംഭിച്ചു. തദവസരത്തിൽ റിമിനിയിലെ മെത്രാനായ മോൺ. ഫ്രാൻചെസ്കോ ലാംബിയാസിക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ പിയെത്രോ പരോളിൻ വഴി പാപ്പാ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധജോൺ പോൾ  രണ്ടാമന്‍റെ കവിതയിലെ  വെറോണിക്കായെ സൂചിപ്പിക്കുന്ന  വരികളിലെ "നീ തറപ്പിച്ച് നോക്കിയതിൽ നിന്ന് നിന്‍റെ നാമം പിറന്നു" എന്ന വരിയാണ് പ്രമേയമായി ഇപ്രാവശ്യം തിരഞ്ഞെടുത്തിട്ടുള്ളത്.

മറവിയിലേക്ക് തള്ളിവിട്ട എത്രയോ പേർക്ക് സ്വയം കണ്ടെത്താൻ യേശുവിന്‍റെ തിരുമുഖം കാണേണ്ടിയിരിക്കുന്നു എന്ന് ആരംഭിക്കുന്ന കത്തിൽ, അരക്ഷിതാവസ്ഥയിൽ, തന്നോടു തന്നെ അപരിചിതരായി, ഭയചകിതരായി കഴിയുകയാണ് ഇന്നത്തെ മനുഷ്യനെന്നും അതിനാൽ ഇന്നത്തെ ലോകത്തിൽ എന്തു പ്രത്യാശയാണുള്ളതെന്നും എങ്ങനെ അവന് സ്വയം കണ്ടെത്താനും പ്രത്യാശ വീണ്ടെടുക്കുവാനും കഴിയുമെന്നും ചോദ്യമുയര്‍ത്തി. യേശുവിന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവനുമായി ചങ്ങാത്തം കൂടുക ഇതാണ് ജീവിതത്തിലെ രഹസ്യം എന്നും  അതു നമ്മുടെ കാഴ്ചകളെ ശുദ്ധീകരിക്കും, പുത്തൻ കണ്ണുകൾ കൊണ്ട് എല്ലാം കാണാൻ ഇടയാക്കുമെന്നും കർദിനാൾ പിയെത്രോ പരോളിൻ കത്തില്‍ ചൂണ്ടിക്കാണിച്ചു.മിക്കവാറും മുഖമില്ലാത്ത ആളുകളുള്ള, ആരിലും നോക്കിയിരിക്കാനില്ലാത്തതിനാൽ പേരില്ലാത്ത രൂപങ്ങൾ നിറഞ്ഞ  ഒരു കാലഘട്ടത്തിൽ ജോൺ പോൾ രണ്ടാമന്‍റെ കവിത നമ്മെ പഠിപ്പിക്കുന്നത് ബന്ധത്തിലാണ് നമുക്ക് നിലനില്‍പ്പുള്ളതെന്നാണ്. ഫ്രാൻസിസ് പാപ്പായും സുവിശേഷത്തിലെ മത്തായിയുടെ വിളിയെക്കുറിച്ചു പറയുമ്പോൾ മത്തായിയെ ഇറക്കിപ്പുറപ്പെടുവിച്ച യേശുവിന്‍റെ നോട്ടത്തിലെ സ്നേഹത്തിന്‍റെ ശക്തിയെക്കുറിച്ച് പറയുന്നുണ്ട്. യേശു നിന്ന്,  ധൃതിയില്ലാതെ, സമാധാനത്തിൽ, കരുണ വഴിയുന്ന കണ്ണകളാൽ, ഇതുവരെയാരും നോക്കാത്തത് പോലെ നോക്കി. അതവന്‍റെ ഹൃദയത്തെ തുറക്കുകയും, അവനെ സ്വതന്ത്രനാക്കുകയും, സുഖപ്പെടുത്തുകയും പ്രത്യാശയും പുതുജീവനും നല്‍കുകയും ചെയ്തു.

ഇതാണ് ക്രിസ്ത്യാനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതെന്നും നമ്മുടെ മുഖങ്ങൾ ഉത്ഥാനെ ചെയ്ത ക്രിസ്തുവിന്‍റെ  മുഖം പ്രതിഫലിപ്പിക്കുന്നതായാൽ നമ്മൾ ഈ ലോകത്തിൽ തനിമയാർന്നവരായി മാറും. നമ്മുടെ നാമം സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ മാത്രം സന്തോഷിക്കാൻ ആഹ്വാനം ചെയ്തു. ഈ സമ്മേളനം അനേകർക്ക് മുഖം നോക്കി തങ്ങളുടെ തനിമയെ തിരിച്ചറിയാൻ കഴിയുന ഒന്നാകട്ടെ എന്ന് പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നുവെന്നും, ഈ നാല്‍പതു വർഷത്തെ നിരന്തരമായ ജോലിയും, അപ്പോസ്തോലിക പ്രവർത്തനങ്ങളും നിങ്ങളുടെ ചക്രവാളങ്ങളിൽ തെളിഞ്ഞ അടിയന്തിര സമകാലിക പ്രശ്നങ്ങളിൽ വിശ്വാസ സാക്ഷ്യങ്ങൾക്ക്, പുത്തൻ വീര്യം പകരട്ടെ എന്നും അതിന് പരിശുദ്ധ അമ്മയുടെ സംരക്ഷണം അപേക്ഷിച്ചുകൊണ്ടും തന്‍റെ അപ്പോസ്തോലീക ആശീർവ്വാദം നല്‍കുന്നെന്നറിയിച്ചു കൊണ്ടും  തന്‍റെ വ്യക്തിപരമായ ആശംസകൾ അർപ്പിച്ചു കൊണ്ടും കർദ്ദിനാൾ പരോളിൻ കത്ത് ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2019, 15:20