തിരയുക

ഫ്രാന്‍സിസ് പാപ്പാ ശാരീരികമായി വൈകല്യമുള്ള ഒരു വ്യക്തിയുമായി സ്നേഹ സംഭാഷണത്തില്‍... ഫ്രാന്‍സിസ് പാപ്പാ ശാരീരികമായി വൈകല്യമുള്ള ഒരു വ്യക്തിയുമായി സ്നേഹ സംഭാഷണത്തില്‍... 

വികലാംഗർക്കായുള്ള ബൈബിൾ മതബോധന പരിശീലന കോഴ്സ് അസീസിയില്‍

വികലാംഗർക്കായുള്ള ബൈബിൾ മതബോധനത്തെക്കുറിച്ചുള്ള പരിശീലന കോഴ്സ് 2019 ജൂലൈ 15 മുതൽ 19വരെ അസീസിയിലെ ഡോമൂസ് പാച്ചിസ് ഓഫ് സാന്താ മരിയ ദെല്ലി ആഞ്ചലിയിൽ വച്ച് നടത്തപ്പെടുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വികലാംഗർക്കായുള്ള ബൈബിൾ മതബോധനത്തെക്കുറിച്ചുള്ള പരിശീലന കോഴ്സ് 2019 ജൂലൈ 15 മുതൽ 19വരെ അസീസിയിലെ ഡോമൂസ് പാച്ചിസ് ഓഫ് സാന്താ മരിയ ദെല്ലി ആഞ്ചലിയിൽ  വച്ച് നടത്തപ്പെടുന്നു.  ഇത് സംഘടിപ്പിക്കുന്നത്, ബൈബിൾ പ്രേഷിതത്വ വിഭാഗം, വികലാംഗർക്കായുള്ള മതബോധന വിഭാഗം (Sector for the Biblical Apostolate and the Sector for the Catechesis of Disabled Persons) എന്നീ ദേശീയ മതബോധന വകുപ്പിന്‍റെ  രണ്ട് ശാഖകള്‍ ഒരുമിച്ച് ചേർന്നാണ്.

പെന്തക്കോസ്താ ദിനത്തിൽ അപ്പോസ്തലമാർ അവിടെ കൂടിയിരുന്ന ഒരോർത്തരുടേതയും ഭാഷയിൽ സംസാരിക്കുന്നതു കേട്ട് വിസ്മയഭരിതരായ ജനം പറഞ്ഞ “നാമെല്ലാവരും താന്താങ്ങളുടെ ഭാഷയിൽ ശ്രവിക്കുന്നത് എങ്ങനെ”( അപ്പോ.2:8)  എന്ന തിരുവചനമാണ് ഈ കോഴ്സിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. വൈകല്യത്തെക്കുറിച്ചുള്ള പ്രശ്നത്തെ ബൈബിൾ അഭിസംബോധന ചെയ്യുന്ന രീതി കണ്ടെത്തുന്നതിന് വ്യാഖ്യാനശാസ്‌ത്രത്തിന്‍റെയും,  അജപാലന കാര്യക്ഷമതയുടെയും അടിസ്ഥാനത്തിന്‍ വിദഗ്ധർ ബൈബിൾ റിപ്പോർട്ടുകൾ പരിശോധിക്കുമെന്നും പ്രത്യേകിച്ച് പുതിയ നിയമത്തിൽ വിവരിച്ചിരിക്കുന്ന ചില വാക്കുകളും യേശുവിന്‍റെ ചില ആംഗ്യങ്ങളും പര്യവേഷണം ചെയ്യുമെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. വിവിധതരം വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തികളുമായി പഠിച്ചവയെ ബൈബിൾ മതബോധനത്തിന്‍റെ പ്രത്യക്ഷമായ പദ്ധതികളായി മാറ്റാൻ സെമിനാർ പ്രവർത്തനം സഹായിക്കും.തങ്ങളുടെ കഴിവുകൾ പൂർണ്ണമാക്കുന്നതിനും, സഭയിൽ അവരുടെ പങ്കാളിത്തം നൽകുവാൻ സഹായിക്കുന്നതിനും ഈ കോഴ്സിൽ പങ്കെടുക്കുന്നവരെ സഹായിക്കുക എന്നതാണ് വികലാംഗർക്കായുള്ള ബൈബിൾ മതബോധനത്തെക്കുറിച്ചുള്ള ഈ പരിശീലന കോഴ്സ് ലക്ഷ്യം വയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2019, 15:47