തിരയുക

തിരയും തീരവും തിരയും തീരവും 

"സമുദ്ര പ്രേഷിതത്വം"-ശതാബ്ദിയാഘോഷം!

സമുദ്ര പ്രേഷിതത്വം, അഥവാ, സമുദ്ര താരം എന്ന കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ ഇരുത്തിയഞ്ചാം ലോകസമ്മേളനവും ശതാബ്ദിയാഘോഷവും 2020-ല്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാവികരും സമുദ്രസഞ്ചാരികളും, കടല്‍ജീവനക്കാരുമുള്‍പ്പടെയുള്ളവരുടെ അജപാലനസേവനത്തിനായുള്ള സമുദ്ര പ്രേഷിതത്വം, അഥവാ, സമുദ്ര താരം എന്ന കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ ഇരുത്തിയഞ്ചാം ലോകസമ്മേളനവും ശതാബ്ദിയാഘോഷവും 2020-ല്‍.

ഈ പ്രസ്ഥാനത്തിന്‍റെ ജന്മസ്ഥലമായ സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയില്‍ 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയായിരിക്കും പരിപാടികള്‍.

റോമന്‍കൂരിയാവിഭാഗങ്ങളില്‍ ഒന്നായ സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വാ അപ്പിയ ടര്‍ക്ക്സണ്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ അദ്ദേഹം സമുദ്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അന്താരാഷ്ട്ര സംഘടനകളെയും ക്രൈസ്തവ സംഘടനകളെയും സര്‍ക്കാരുകളെയും പൗരസമൂഹങ്ങളെയും മറ്റും ക്ഷണിച്ചിട്ടുണ്ട്.

അനുവര്‍ഷം ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ “സമുദ്ര ഞായര്‍” ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (14/07/19) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതും ക്ഷണം നല്കിയതും.

ഈ കോണ്‍ഗ്രസ്സിനും ശതാബ്ദിയാഘോഷത്തിനും വേണ്ട ഒരുക്കത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്കിയിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2019, 09:58