തിരയുക

 മൈക്രോഫോണ്‍ മൈക്രോഫോണ്‍ 

ബംഗ്ലാദേശ് - ആദ്യത്തെ കത്തോലിക്കാ ഓൺലൈൻ റേഡിയോ ചാനലിന്‍റെ മൂന്നാം ജന്മദിനം

ആദ്യത്തെ കത്തോലിക്കാ വെബ് റേഡിയോയായ "റേഡിയോ ജ്യോതി"യുടെ (റേഡിയോ ലൈറ്റ്), മൂന്നാം വാർഷികം ജൂലൈ 23 ആം തിയതി ബംഗ്ലാദേശിൽ ആചരിക്കപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റേഡിയോ പ്രക്ഷേപണ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് രിജ്ഷാഹി രൂപതയിലെ ബോഗ്രയിലെ എമ്മാവൂസ് കത്തോലിക്കാ പള്ളിയിലാണ്. റേഡിയോയുടെ ഉദ്ദേശ്യം ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപിക്കുകയും ക്രിസ്തുവിന്‍റെ പഠനങ്ങളെ റേഡിയോ പ്രോഗ്രാമുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ശ്രോതാക്കൾക്ക് സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ പിസി വഴി റേഡിയോ പ്രോഗ്രാമുകൾ കേൾക്കാനാകും, കൂടാതെ നിരവധി യുവജനങ്ങൾ ഈ റേഡിയോ ശ്രവിക്കുന്നതായി ഫിഡെസ് ന്യൂസ് വെളിപ്പെടുത്തി. റേഡിയോ ജ്യോതിയുടെ പ്രസിഡന്‍റ് ബിഷപ്പ് ഗെർവാസ് റൊസാരിയോ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ശ്രോതാക്കൾക്കെല്ലാവര്‍ക്കും ആശംസകൾ നേരുകയും എല്ലാ വർഷവും ഫെബ്രുവരി 13 ന് ലോക റേഡിയോ ദിനം ആഘോഷിക്കുപ്പെടുന്നുവെന്നും ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്‍റെ വിഷയം "സംഭാഷണം, സഹിഷ്ണുത, സമാധാനം" എന്നതായിരുന്നുവെന്നും അത്തരമൊരു സുപ്രധാന വിഷയം തിരഞ്ഞെടുത്തതിന് യുനെസ്കോയ്ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിച്ചു.

രിജ്ഷാഹി രൂപതയുടെ ബിഷപ്പായ മോൺസിഞ്ഞോർ റൊസാരിയോ തന്‍റെ സന്ദേശത്തിൽ "ആയുധങ്ങൾ, യുദ്ധങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിനും ചർച്ചയ്ക്കും മാത്രമേ സാധ്യമാകുകയുള്ളുവെന്നും, വ്യക്തികൾക്കിടയിൽ സഹിഷ്ണുതയുടെ അഭാവം പ്രകടമായിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ചോദ്യമുന്നയിച്ചു. തങ്ങളെപ്പോലെ മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും ലോകത്തിലെ സംഘർഷങ്ങൾ കാരണം മനുഷ്യര്‍ കരയുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. സംഘർഷങ്ങൾ മതങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ഐക്യത്തെ തകർക്കുന്നുവെന്നും, ആയുധങ്ങൾ, മത്സരം, യുദ്ധം, സംഘർഷങ്ങൾ എന്നിവ നാഗരികതയുടെ ഭാഗമല്ലെന്നും അഭിപ്രായപ്പെട്ടു. റേഡിയോയുടെ വെബ് വിലാസം www.radiojyotibd.com മാണ്. ക്രൈസ്തവ അദ്ധ്യാപന പരിപാടികൾക്കായി ബംഗ്ലാദേശിൽ നിന്നുള്ള വ്യക്തികൾ റേഡിയോ ജ്യോതിയെ ശ്രവിക്കുന്നു. റേഡിയോ ജ്യോതിയില്‍ ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞ സ്തുതിഗീതങ്ങൾ, ചെറിയ നാടകങ്ങൾ, വാർത്തകൾ, പ്രസംഗങ്ങള്‍  എന്നീ പരിപാടികളാണ് പ്രക്ഷേപണം ചെയ്യപ്പെടുന്നതെന്ന് ഫിഡെസ് വാർത്താ ഏജൻസി വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2019, 16:01