ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ആസ്ത്രേലിയായിലെ കത്തോലിക്കാ സഭ ജൂലൈ 14-ന് “ആദിവാസികളുടെ ഞായര്‍” ആചരിക്കുന്നു.
ആദിവാസികളടെ സ്വയംനിര്‍ണ്ണയനാവകാശത്തിനും യുവജനത്തിന്‍റെ സംരക്ഷണത്തിനും ഈ ദിനാചരണം ഇക്കൊല്ലം ഊന്നല്‍ നല്കുന്നു.
ആദിവാസികളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അതിന് അവരോടപ്പം ചരിക്കേണ്ടത് ആവശ്യമാണെന്നും ദേശീയ കത്തോലിക്കാമെത്രാന്‍ സംഘം ഈ ഞായര്‍ ആചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.
കണ്ടു പഠിക്കേണ്ട പാഠങ്ങളില്‍ ഒന്നായി മെത്രാന്‍സംഘം ചൂണ്ടിക്കാട്ടുന്നത്, ആദിവാസികള്‍ യുവതലമുറകള്‍ക്ക് പാരമ്പര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ശൈലിയാണ്.
തദ്ദേശീയ യുവജനങ്ങളുടെ ആത്മഹത്യാനിരക്ക് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വേദനാജനകമായ പ്രവണതയെക്കുറിച്ചും അനുസ്മരിക്കുന്ന മെത്രാന്മാര്‍ ഇവിടെ സഭയുടെ സവിശേഷ ശ്രദ്ധപതിയേണ്ടത് അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.