തിരയുക

Vatican News
The endangered species of country side fauna and flora കെട്ടുപോകുന്ന നാടിന്‍റെ ഹരിതഭംഗി  (AFP or licensors)

വ്യക്തിക്കും ഭൂമിക്കും ശ്രേയസ്സേകാന്‍ കരുത്തുള്ള കുടുംബം

പാപ്പാ ഫ്രാന്‍സിസിന്‍റെ സാമൂഹ്യശ്രൃംഖലാ സന്ദേശം #ClimateAction :

15 മെയ് 2019, ബുധന്‍ - കാലാവസ്ഥ പ്രവൃത്തിദിനം

“വ്യക്തിയുടെയും സൃഷ്ടിമുഴുവന്‍റെയും സംരക്ഷണം ഉറപ്പുവരുത്തുന്നത് കുടുംബങ്ങളുടെ വികസനമാണ്.”

Promoting the development of the #family means supporting the care of every person and of all creation. #ClimateAction

യുഎന്‍ സുസ്ഥിതി വികസനപദ്ധതി ലക്ഷ്യമാക്കിയുള്ള ഭൂമിയുടെ ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ സന്തുലനം ലക്ഷ്യമാക്കിയുള്ള കാലാവസ്ഥ പ്രവൃത്തിദിനമായ #ClimateActionDay മെയ് 15, ബുധനാഴ്ച കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശമാണിത്.

ഭൂമിയുടെ സുസ്ഥിതിയെ നശിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിനും കെടുതികള്‍ക്കും കാരണമാകുന്ന വ്യവസായമേഖലകളിലെയും, മലിനമായ പരിസരങ്ങളിലെയും ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവു കുറയ്ക്കാനുള്ള യുഎന്നിന്‍റെ സംഘടിതമായ ശ്രമത്തോടു കൈകോര്‍ത്താണ് കാലാവസ്ഥപ്രവര്‍ത്തനം #ClimateAction എന്ന സാമൂഹ്യശ്രൃംഖലയില്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വ്യത്യസ്ത ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്.
 

15 May 2019, 18:27