തിരയുക

Vatican News
ബെൽഗാം രൂപതയുടെ  നിയുക്ത മെത്രാൻ മോൺ. ഡെറക് ഫെർണാണ്ടസ് ബെൽഗാം രൂപതയുടെ നിയുക്ത മെത്രാൻ മോൺ. ഡെറക് ഫെർണാണ്ടസ്  

മോൺ. ഡെറക് ഫെർണാണ്ടസിനെ ബെൽഗാം രൂപതയുടെ മെത്രാനായി നിയമിച്ചു

ഉത്തര കന്നഡയിലെ കാർവാർ രൂപതയുടെ മെത്രാനായിരുന്ന മോൺ. ഡെറക് ഫെർണാണ്ടസിനെ പരിശുദ്ധപിതാവ് മെയ് ഒന്നാം തിയതി ബെൽഗാം രൂപതയുടെ മെത്രാനായി നിയമിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

1954 മെയ് 14 നു ജനിച്ച അദ്ദേഹം 1979 മെയ് 5 നു വൈദീകപട്ടം സ്വീകരിച്ചു. ബെനഡിക്ട് പാപ്പാ അദ്ദേഹത്തെ 2007 ഫെബ്രുവരി മാസം 24 ആം തിയതി കാർവാർ രൂപതയുടെ മെത്രാനായി നിയമിച്ചു. മോൺ. ഡെറക് ഫെർണാണ്ടസ് 2007 ഏപ്രിൽ 20 നാണു  മെത്രാനായി അഭിഷിക്തനായത്.

ഗോവ അതിരൂപതയുടെ വിഭജനത്തിൽ 1963  ൽ സ്ഥാപിതമായ ബെൽഗാം രൂപതയിലേക്കാണ് അദ്ദേഹം ഇപ്പോൾ നിയമിതനായിരിക്കുന്നത്. 44216 ചതുരശ്ര കി.മീ. വിസ്തൃതമായ രൂപത കർണാടക - മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.  

01 May 2019, 12:36