തിരയുക

Vatican News
Dr.  Paulo Ruffini, Prefect of Vatican Media Dr. Paulo Ruffini, Prefect of Vatican Media 

മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്‍റെ പ്രയോക്താക്കളാകണം

വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവുളോ റുഫീനിയുടെ സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മൊറോക്കോയില്‍ സമ്മേളിച്ചിരിക്കുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ സംപ്രേഷകരുടെ 12-Ɔമത് പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് മാര്‍ച്ച് 27-Ɔο തിയതി ബുധനാഴ്ച അയച്ച സന്ദേശത്തിലെ പ്രസക്തമായ ചിന്തകള്‍ :

ആശയവിനിമയം സത്യസന്ധമായ സംവാദം
ഫലവത്താകുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലാണ് ആശയവിനിമയത്തിന്‍റെ ബലതന്ത്രം. അതിനാല്‍ സത്യസന്ധമായ സംവാദവും പങ്കുവയ്ക്കലും ആശയവിനിമയത്തിന്‍റെ മേഖലയില്‍ അനിവാര്യമാണ്. തുറവുള്ള സംവാദത്തിലൂടെ മാത്രമേ സത്യം കണ്ടെത്താനാകൂ, എന്നാല്‍ സത്യം തുറവുള്ള സംവാദത്തെ ആശ്രയിച്ചിരിക്കുന്നെന്നും മനസ്സിലാക്കണം. അതുകൊണ്ട് സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങളുടെ പുറംമോടിയിലോ, എന്തെങ്കിലും എളുപ്പത്തില്‍ പടച്ചുവിടുന്നതിലോ, മറ്റുള്ളവരെ ബലിയാടാക്കുന്നതിലോ സംതൃപ്തി അടയുകയില്ല. വത്തിക്കാന്‍റെ മാധ്യമമേധാവി, ഡോ. റുഫീനി വ്യക്തമാക്കി.

വ്യാജവാര്‍ത്തകളും നവസാങ്കേതികതയും
നവസാങ്കേതികത വാര്‍ത്തയും വിവരങ്ങളും ആഗോളതലത്തില്‍ വിപുലമായും വര്‍ണ്ണാഭമായും എത്തിക്കുന്നുണ്ടെങ്കിലും, അവയില്‍ അധികവും തെറ്റായ അറിവും, വസ്തുതകള്‍ വളച്ചൊടിക്കുന്നതും, വ്യക്തിബന്ധങ്ങളെ തകര്‍ക്കുന്നവയുമാണ്. അതിനാല്‍ അവ വിശ്വാസയോഗ്യമല്ലെന്നു  പാപ്പാ ഫ്രാന്‍സിസിന്‍റെ  2019-ലെ  മാധ്യമദിന സന്ദേശം ഉദ്ധരിച്ചുകൊണ്ട്  ഡോ. റുഫീനി പ്രസ്താവിച്ചു.

മാധ്യങ്ങളുടെ സാമൂഹ്യധര്‍മ്മം
മാര്‍ച്ച് 25-മുതല്‍ 27-വരെ തിയതികളിലാണ് മൊറോക്കോയിലെ മരക്കേഷില്‍ ആഫ്രിക്കന്‍ സംപ്രേഷകരുടെ സമ്മേളനം നടന്നത്. സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, പോള്‍ കഗോമേയ്ക്ക് അയച്ച സന്ദേശത്തിലാണ് പാവുളോ റുഫീനി പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ സത്യത്തിനുവേണ്ടി നിലനില്ക്കാനും, സത്യം പ്രഘോഷിക്കുവാനുമുള്ള മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക ധര്‍മ്മത്തെക്കുറിച്ച് പങ്കുവച്ചത്.

28 March 2019, 19:06