തിരയുക

Vatican News
2019.02.20 Udienza generale, Papa Francesco saluta Abraham Mar Seraphim Metropolitan അബ്രാഹം മാര്‍ സേറാഫീം മെത്രാപ്പോലീത്ത പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 20/02/2019 

അബ്രാഹം മാര്‍ സെറാഫിം തിരുമേനിയുമായി അഭിമുഖം

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ - ബാംഗളൂര്‍ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത, ഡോ. അബ്രാഹം മാര്‍ സെറാഫിമിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച്....

അഭിമുഖം

ഒന്നാം ഭാഗം

മുഖാമുഖം പരിപാടിയുടെ ശബ്ദരേഖ

രണ്ടാം ഭാഗം:

അഭിമുഖം ബിഷപ്പ് അബ്രഹാം മാര്‍ സെറാഫിം

മൂന്നാം ഭാഗം:

അഭിമുഖം: ബിഷപ്പ് അബ്രഹാം മാര്‍ സെറാഫിം-3

ഹ്രസ്വ ജീവിതരേഖ
ഡോ. അബ്രാഹം മാര്‍ സെറാഫീം കേരളത്തിലെ തുമ്പമണ്‍ ഓര്‍ത്തഡോക്സ് രൂപതാംഗമാണ്. ജൈവശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം, കോട്ടയത്തെ മലങ്കര ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു, പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാപീഠത്തില്‍നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, അമേരിക്കയില്‍ ഷിക്കാഗോയിലുള്ള ദൈവശാസ്ത്ര കേന്ദ്രത്തില്‍നിന്നും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി. അജപാലന മേഖലയില്‍ യുവജനപ്രേഷിതപ്രവൃത്തി, കുടുംബപ്രേഷിതത്ത്വം എന്നിവയില്‍ പ്രാവീണ്യം നേടി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം  ജനറല്‍ സെക്രട്ടറി,  പത്തനംതിട്ടയിലുള്ള ശാന്തിനിലയം കൗണ്‍സിലിങ്ങ് സെന്‍ററിന്‍റെ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്.

വിസ്തൃതമായ പ്രേഷിതമേഖല
മെത്രാപ്പോലീത്തന്‍ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2010-ലാണ് അഭിഷിക്തനായതും, മലങ്കരസഭയുടെ ബാംഗളൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തനായി സ്ഥാനമേറ്റതും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ബാംഗളൂര്‍ അതിരൂപത  2009-ല്‍  സ്ഥാപിതമായി. 2010 മുതല്‍ ബാംഗളൂര്‍ ഭദ്രാസനത്തിന്‍റെ ഇടയനായി ശുശ്രൂഷചെയ്യുന്ന അബ്രാഹം മാര്‍ സെറാഫീം തിരുമേനി, പാപ്പാ ഫ്രാന്‍സിസിനെ കാണുവാനും, സംവദിക്കുവാനുമാണ് വത്തിക്കാനില്‍ എത്തിയത്.


08 March 2019, 14:58