തിരയുക

Vatican News
 Mother Teresa  27th World Day of the Sick, Kolkota Mother Teresa 27th World Day of the Sick, Kolkota 

അമ്മയുടെ ഓര്‍മ്മയില്‍ കല്‍ക്കട്ടയിലെ "ലോക രോഗീദിനം"

27-Ɔമത് ലോക രോഗീദിനം കല്‍ക്കട്ട നഗരത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

രണ്ടു കര്‍ദ്ദിനാളന്മാര്‍ കല്‍ക്കട്ടയില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി (Papal Envoy) പാക്കിസ്ഥാനിലെ ധാക്ക അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തെ തലവന്‍ (Prefect of the Dicastery of Integral Human Development), കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണും സംഘവും കല്‍ക്കട്ടയിലെത്തും.

ദാനമായി കിട്ടിയത് ദാനമായി കൊടുക്കുവിന്‍…”
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈ ക്രിസ്തുവിന്‍റെ ആഹ്വാനം ഉള്‍ക്കൊള്ളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകരോഗീ ദിന സന്ദേശത്തി‍ന്‍റെ സത്ത ആപ്തവാക്യമാക്കിക്കൊണ്ടാണ് (മത്തായി 10, 8) പാവങ്ങളുടെ അമ്മയായ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസായുടെ നഗരത്തില്‍ ലോക രോഗീദിനം ഫെബ്രുവരി 11-ന്, ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ആചരിക്കപ്പെടാന്‍ പോകുന്നത്.

“നല്ല സമറായന്‍” ഈശോയുടെ മാതൃക
ലോകമെമ്പാടുമുള്ള രൂപതകളും കത്തോലിക്കാ ആതുരശുശ്രൂഷാ സ്ഥാപനങ്ങളും ലോകരോഗീദിനം അന്നാളില്‍ ആചരിക്കുമ്പോള്‍, രോഗികളോടും നിരാലംബരോടും സഭയ്ക്കുള്ള എന്നും തുടരേണ്ട “നല്ല സമറിയക്കാരന്‍റെ മാതൃക”യുടെ  ഓര്‍മ്മപ്പെടുത്തലാകും അതെന്ന് ഫെബ്രുവരി 7-ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ലോകരോഗീദിനം സംബന്ധിച്ച്  പ്രസിദ്ധപ്പെടുത്തിയ വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിപ്പിച്ചു.  

പാവങ്ങളും രോഗികളും തിങ്ങിപ്പാര്‍ക്കുന്ന നഗരം
കല്‍ക്കട്ട നഗരം കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികള്‍ ഫെബ്രുവരി 8, വെള്ളിയാഴ്ച മുതല്‍ 12-Ɔο തിയതി ചൊവ്വാഴ്ചവരെ നീണ്ടുനില്ക്കും. അസമത്വവും അനീതിയും, കൊടും ദാരിദ്ര്യവും, ശുചിത്വസൗകര്യങ്ങളുടെ പരിമിതികളും, ചേരിപ്രദേശങ്ങളും തിങ്ങിനല്ക്കുന്ന കല്‍ക്കട്ട നഗരം കേന്ദ്രീകരിച്ച് ലോക രോഗീദിന പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത് ഏറെ പ്രസക്തവും പ്രതീകാത്മകവുമാണ്.

ഫെബ്രുവരി 8 വെള്ളി പ്രഥമദിനം
സ്വാഗതം, റെജിസ്ട്രേഷന്‍, പാര്‍പ്പിട സൗകര്യങ്ങളുടെ സംവിധാനങ്ങള്‍, സമീപസ്ഥാപനങ്ങളുടെ സന്ദര്‍ശനം, പരിചയപ്പെടല്‍.

ഫെബ്രുവരി 9 ശനി, രണ്ടാം ദിവസം
സഭയിലെ രോഗീപരിചരണ ശുശ്രൂഷയുടെ ദൈവശാസ്ത്രപരമായ അടിത്തറയെക്കുറിച്ചു പഠനശിബരം ഉപവികളുടെ സഹോദരികളുടെ കല്‍ക്കട്ട നഗരമദ്ധ്യത്തിലെ മാതൃഭവനത്തില്‍ നടത്തപ്പെടും. വൈകുന്നേരം, കല്‍ക്കട്ട അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മദര്‍ തെരേസയുടെ സ്മൃതിമണ്ഡപത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയോടെയാണ് പഠനശിബിരം സമാപിക്കുന്നത്.

ഫെബ്രുവരി 10-ന് ഞായര്‍ മൂന്നാംദിനം
കല്‍ക്കട്ട നഗരത്തിലെ ആതുരാലയങ്ങളുടെയും, ആശുപത്രികളുടെയും സന്ദര്‍ശനമാണ്. അതില്‍ ശ്രദ്ധേയമാകുന്നത് മാനസിക വിഭ്രാന്തിയുള്ള സ്ത്രീകള്‍ക്കായി പാവങ്ങളുടെ എളിയ സഹോദരികള്‍ (Little Sisters of the Poor) നടത്തുന്ന സ്ഥാപനമാണ്. മറ്റു സ്ഥാപനങ്ങള്‍ മദര്‍ തെരേസയുടെ സഹോദരിമാര്‍ നടത്തുന്നവയുമാണ്.  കല്‍ക്കട്ടയിലെ സെന്‍റ് സേവ്യര്‍ കോളജ് ക്യാമ്പസില്‍ വൈകുന്നേരും കര്‍ദ്ദിനാള്‍ ടേര്‍ക്സന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയും, രോഗീകള്‍ക്കുള്ള പ്രത്യേക ആശീര്‍വ്വാദത്തോടെയുമാണ് രണ്ടാം ദിവസം സമാപിക്കുന്നത്. കല്‍ക്കട്ട നഗരത്തിലെ പാവങ്ങളും രോഗികളുമായവര്‍ ഈ പരിപാടിക്കായി സെന്‍റ് സേവിയേഴ്സ് ക്യാമ്പസ്സില്‍ സംഗമിക്കും.   

ഫെബ്രുവരി 11 തിങ്കള്‍ ലോക രോഗീദിനവും
ലൂര്‍ദ്ദുനാഥയുടെ തിരുനാളും

ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ പ്രതിനിധികളായ രോഗീപരിചാരകരുടെ പ്രത്യേക സംഗമം രാവിലെ നടത്തപ്പെടും. കല്‍ക്കട്ടയിലെ സെന്‍റ് സേവ്യര്‍ കോളെജാണ് സംഗമ വേദി. പേപ്പല്‍ പ്രതിനിധി, കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണം ബാന്‍ഡലിലെ വിഖ്യാതമായ ജപമാലരാജ്ഞിയുടെ മൈനര്‍ ബസിലിക്കയില്‍ അരങ്ങേറും. തുടര്‍ന്ന് രോഗീകള്‍ക്കുള്ള പ്രത്യേക ആശീര്‍വ്വാദവും ബാന്‍ഡലിലെ ദേവാലയാങ്കണത്തില്‍ നടത്തപ്പെടും.

ഫെബ്രുവരി 12 ചൊവ്വാഴ്ച
പ്രതിനിധികളുടെ സംഗമവും, കല്‍ക്കട്ട നഗരത്തിന്‍റെ പ്രധാനകേന്ദ്രങ്ങളിലേയ്ക്കുള്ള അവരുടെ സന്ദര്‍‍ശനവും. തുടര്‍ന്ന് രാത്രിയിലുള്ള വിടവാങ്ങല്‍  അത്താഴത്തോടെയാണ് 27-Ɔമത് ലോകരോഗീ ദിന പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കുന്നത്. പ്രതിനിധികളെ അയയ്ക്കുന്ന രാജ്യങ്ങള്‍ : ഇന്ത്യ, ഇന്തൊനേഷ്യ, ജപ്പാന്‍, കസാഖിസ്ഥാന്‍, കൊറിയ, ലാവോസ്-കമ്പോടിയ, മലേഷ്യ-സിംഗപ്പൂര്‍-ബ്രൂനേയ്, മ്യാന്മാര്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, തായിലണ്ട്, തായിവാന്‍, തീമോര്‍ ലെസ്തേ, വിയറ്റ്നാം, ഹോംകോങ്, മക്കാവൂ, മംഗോളിയ, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്ക്മനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍.

07 February 2019, 18:46