തിരയുക

പാത്രിയര്‍ക്കിസ് ലൂയി  സാഖോ പ്രഥമന്‍ പാത്രിയര്‍ക്കിസ് ലൂയി സാഖോ പ്രഥമന്‍ 

യുവജനങ്ങളുടെ ശൈലികള്‍ക്ക് സഭ കണ്ണുതുറക്കണം

സഭയുടെ പരമ്പരാഗത രീതികള്‍ വിട്ട് യുവജനങ്ങളുടെ നവമായ ശൈലി ഉള്‍ക്കൊള്ളണമെന്ന് മെത്രാന്മാരുടെ 15-Ɔമത് സിന‍ഡു സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, ബാബിലോണിലെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ലൂയി സാഖോ പ്രഥമന്‍ അഭിപ്രായപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പരമ്പരാഗതരീതിയില്‍ മാറ്റംവരണം!
ഒക്ടോബര്‍ 16-Ɔο തിയതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സിനഡിലെ ചര്‍ച്ചകളെക്കുറിച്ച് റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് പാത്രിയര്‍ക്കിസ് സാഖോ ഇങ്ങനെ പ്രസ്താവിച്ചത്. ഒരു സഭാസമൂഹമെന്ന നിലയില്‍ പൊതുവെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും  ഒരു പരമ്പരാഗത രീതിയും ഭാഷയുമാണ് കൈക്കൊള്ളുന്നത്. എന്നാല്‍ യുവജനങ്ങളെ സംബന്ധിച്ച് ഈ സിനഡുസമ്മേളനത്തിന് അവരുടേതായ ഭാഷയും ശൈലിയും തീരുമാനങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ സിനഡു ശ്രമിക്കുന്നുണ്ട്. കാര്‍ദ്ദിനാള്‍ സാഖോ പ്രസ്താവിച്ചു.

ഇടവകകള്‍ തമ്മില്‍ കണ്ണിചേര്‍ക്കാം!
ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം ഏകോപിപ്പിച്ച വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, പാവുളോ റുഫീനി സിനഡിന്‍റെ പ്രവര്‍ത്തനഫലമായി പുറത്തുവരേണ്ട പ്രമാണരേഖയുടെ കരടുരൂപത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു. അതിരുകള്‍ക്ക് അതീതമായ മാധ്യമശൃംഖലകളിലൂടെ കണ്ണിചേരലുകള്‍ സാധിതമാക്കുകയും, അവയെക്കുറിച്ച് പരിചയവുമുള്ള യുവജനങ്ങള്‍ കുടിയേറ്റപ്രതിഭാസത്തിന്‍റെ ആശങ്കകളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തരതലത്തില്‍ ഇടവകസമൂഹങ്ങള്‍ തമ്മില്‍ ഒരു മാധ്യമശൃംഖല സൃഷ്ടിക്കണമെന്ന അഭിപ്രായം പൊതുസമ്മേളനത്തില്‍ ഉന്നയിച്ചതായി പാവുളോ റുഫീനി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

സിനഡ്, നവമായ ചിന്തകളുടെ സ്കൂള്‍
അജപാലനമേഖലയില്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും തുറന്നു ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഒരു സ്കൂളാണ് സിനഡുസമ്മേളനം. ഒരു രാഷ്ട്രീയ സംഖ്യത്തിന്‍റെ പാര്‍ലിമെന്‍റ് സമ്മേളനംപോലെയല്ല ഇത്. ഏകപക്ഷീയമല്ല! അതിനാല്‍ യുവജനങ്ങളുടെ ആശകളും ആശങ്കകളും, അവരുടെ ഭീതികളും ചര്‍ച്ചകളിലും തീരുമാനങ്ങളിലും പ്രതിഫലിപ്പിക്കാന്‍ വളരെയധികം സമ്മേളനം ശ്രമിക്കുന്നുണ്ട്. സഭയാകുന്ന വലിയ കെട്ടിടമോ, ഘടനയോ വിട്ട് യുവജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും, അവരുടെ ശ്രവിക്കാനും, അവരോടു സഹാനുഭാവം പ്രകടിപ്പിക്കാനും, കൂടെനടക്കാനും ശ്രമിക്കുന്ന ശ്രദ്ധിക്കുന്ന അവസരമാണ് സിനഡുസമ്മേളനം.

സമാധാനപൂക്കള്‍ വിരിയുന്ന മദ്ധ്യപൂര്‍വ്വദേശം
സിറിയ, ബാബിലോണിയ, ഇറാക്ക് എന്നീ മേഖലകളിലെ യുദ്ധം മിക്കവാറും അവസാനിച്ചതിനാല്‍ അവിടങ്ങളിലെ കുടുംബങ്ങളും യുവജനങ്ങളും തിരികെ ചെല്ലാനും, ഭവനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് അവിടെ പുനരധിവസിക്കാനും ശ്രമിക്കുന്ന സമയമാണിത്. മോസ്ക്കുകളില്‍ പണ്ട് ക്രൈസ്തവവിദ്വേഷത്തിന്‍റെ പ്രബോധനങ്ങളായിരുന്നു. എന്നാല്‍ ഇന്ന് മതവിദ്വേഷത്തിന്‍റെ സ്ഥാനത്ത് സംവാദത്തിനും സാഹോദര്യത്തിന് മോസ്ക്കുകളും പള്ളികളും ഒരുപോലെ വേദിയാകുന്നുണ്ട്, മദ്ധ്യപൂര്‍വ്വദേശത്തെ ബാബിലോണില്‍ വസിക്കുന്ന കര്‍ദ്ദിനാള്‍ സാഖോ ചൂണ്ടിക്കാട്ടി.

സിനഡിന്‍റെ പ്രമാണരേഖ യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാകും
വളരുന്ന യുവാവിനും യുവതിക്കും ഒരു ജീവിതരേഖ ആവശ്യമാണ്, ഒരു പ്രവര്‍ത്തനപദ്ധതി അല്ലെങ്കില്‍ a manual for life  അവര്‍ക്ക് കൃത്യമായി നല്ക്കാന്‍ സഭയ്ക്ക് സിനഡിന്‍റെ അന്ത്യത്തില്‍ സാധിക്കും. സമഗ്ര മാനവപുരോഗത്തിക്കാനുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയുടെയും സിനഡിന്‍റെയും ഈ പഠനസഹായിയില്‍നിന്നും യുവജനങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കും. അങ്ങെ  സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം കണ്ടെത്താന്‍ ഈ പ്രമാണരേഖ സഹായകമാകും. കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി. സിന‍ഡു ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ആധാരരേഖയുടെ (Instrumentum Laboris) രണ്ടാമത്തെ ഭാഗം കഴിഞ്ഞ്, മൂന്നാം ഘട്ടത്തിലേയ്ക്കും, ചര്‍ച്ചകളുടെ അവസാനഭാഗത്തേയ്ക്കും കടന്നുകഴിഞ്ഞു.

ലാറ്റിനമേരിക്കയ്ക്ക് “മയക്കുമരുന്നു ശാപം”
ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലെ യുവജനങ്ങള്‍ക്ക് ഭീഷണിയായ പകര്‍ച്ചവ്യാധിയാണ് മയക്കുമരുന്ന്. ബ്രസീലിലെ ആര്‍ച്ചുബിഷപ്പ് ജെയിംസ് സ്പേംഗ്ളറാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അദ്ദേഹം ബ്രസീലിലെ പോര്‍ത്തോ അലേഗ്രേയുടെ മെത്രാനാണ്. രാഷ്ട്രീയ സഖ്യങ്ങളും സാമൂഹ്യഘടകങ്ങളും മയക്കുമരുന്നിന്‍റെ ഉദാരവത്ക്കരണത്തിനായി മുറവിളികൂട്ടുന്നുണ്ട്. എന്നാല്‍ യുവജനങ്ങളെ സഹായിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നൊരു സമൂഹത്തിനും രാഷ്ട്രത്തിനും തിന്മയുടെ പാതകള്‍ അവര്‍ക്കായി, യുവതലമുറയ്ക്കായി തുറന്നിടാനാവില്ല. ആര്‍ച്ചുബിഷപ്പ് സ്പേഗ്ളര്‍ പ്രസ്താവിച്ചു. തെക്കെ അമേരിക്കയിലെ‍ സഭ മയക്കുമരുന്ന് നിര്‍മ്മാര്‍ജ്ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പോരാടുകയാണ്. യുവജനങ്ങളെ ഈ കെണിയില്‍നിന്നും മോചിക്കാന്‍ ശ്രമിക്കുകയും, അതിന്‍റെ കെടുതികള്‍ അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും ലാറ്റിനമേരിക്കയിലെ സഭ നിരന്തമായി പോരാടുകയാണ്. ആര്‍ച്ചുബിഷപ്പ് സ്പേഗ്ളര്‍ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2018, 19:42