തിരയുക

Vatican News
ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍  

"വധശിക്ഷ അനുവദനീയമല്ല"- നിര്‍ണ്ണായക ചുവടുവയ്പ്പ്

വധശിക്ഷയെ അധികരിച്ച് കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥത്തില്‍ വരുത്തിയ മാറ്റം ജീവനുവേണ്ടി കൂടുതല്‍ യത്നിക്കുന്നതിന് പ്രചോദനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വധശിക്ഷയെ അധികരിച്ച് കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഫ്രാന്‍സീസ് പാപ്പാ വരുത്തിയ മാറ്റം മാനവാന്തസ്സ് പരിപോഷണത്തില്‍ നിര്‍ണ്ണായകമായ ഒരു ചുവടുവയ്പ്പാണെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല.

“വധശിക്ഷ അനുവദനീയമല്ല” എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ വധശിക്ഷയെ സംബന്ധിച്ച 2267-Ↄ○ പരിച്ഛേദത്തില്‍ ചേര്‍ത്തുകൊണ്ടു വരുത്തിയരിക്കുന്ന മാറ്റത്തെക്കുറിച്ച് വത്തിക്കാന്‍റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമാനൊയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വധശിക്ഷയെ പ്രത്യക്ഷമായി അപലപിക്കുന്നതാണ് ഈ ഭേദഗതി എന്ന് ആര്‍ച്ചബിഷപ്പ് ഫിസിക്കേല്ല ഈ ലേഖനത്തില്‍ കുറിച്ചിരിക്കുന്നു.

വിശ്വാസികളുടെ ജീവനുവേണ്ടി, വിശിഷ്യ, വിധശിക്ഷ നിലവിലുള്ള അനേകം നാടുകളില്‍, കൂടുതലായി പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്വത്തിലേക്കു വഴി തുറക്കുന്നതാണ് ഈ മാറ്റമെന്നും അദ്ദേഹം പറയുന്നു.

മനുഷ്യജീവനനുകൂലമായ നൂതനസംസ്ക്കാരത്തിന്‍റെ വക്താക്കളാകണമെന്ന അവബോധം ജനങ്ങളില്‍, പ്രത്യേകിച്ച് പുത്തന്‍ തലമുറകളില്‍ പ്രബലമായിരിക്കുന്നു എന്നതിന് തെളിവുമാണ് ഇതെന്ന് ആര്‍ച്ചബിഷപ്പ് ഫിസിക്കേല്ല വിശദീകരിക്കുന്നു.

03 August 2018, 12:48