തിരയുക

യൂണിസെഫ് . യൂണിസെഫ് . 

ലെബനോനിൽ പ്രായപൂർത്തിയാകാത്ത 30,000 പേരെ മാറ്റിപ്പാർപ്പിച്ചു

ലെബനോനിലെ കുട്ടികളെക്കുറിച്ച് യൂണിസെഫിന്റെ അപകട മുന്നറിയിപ്പ്

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ലെബനോനിലും, മദ്ധ്യ കിഴക്കൻ പ്രദേശത്തും  നടന്നുകൊണ്ടിരിക്കുന്ന യുദ്ധംമൂലം ഏറ്റവും കൂടുതൽ വില നൽകേണ്ടി വരുന്നത് ലബനോനിലെ കുട്ടികളാണെന്ന് യൂണിസെഫ് അറിയിച്ചു.

തെക്ക൯ ലെബനനിൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സായുധ യുദ്ധം മൂലം 30,000 ത്തോളം കുട്ടികളെയും കൗമാരക്കാരെയും അവരുടെ കുടുംബങ്ങളോടൊപ്പം മാറ്റിത്താമസിപ്പിക്കാൻ നിർബന്ധിതരാക്കിയതായി യുണിസെഫ് പറയുന്നു. ആറുമാസത്തിലേറെ നീണ്ട റെയ്ഡുകൾ, മിസൈൽ വിക്ഷേപണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ എന്നിവയ്ക്ക് ശേഷം രാജ്യത്തെ കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർ 90,000 ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഗാസ യുദ്ധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ലെബനനിൽ എട്ട് കുട്ടികൾ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സൈനിക പ്രവർത്തനങ്ങൾ പൗരന്മാർക്കായുള്ള അടിസ്ഥാന സംവിധാനങ്ങൾ നശിപ്പിച്ചതിനാൽ, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടായി. സൈനീക സംഘർഷത്തിൽ ഒമ്പത് ജലവിതരണ കേന്ദ്രങ്ങൾ തകർന്നു, 70 ലധികം സ്കൂളുകൾ അടച്ചുപൂട്ടി (20,000 കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടു), 20 ലധികം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അവയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായതായി എന്ന് യുണിസെഫ് വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2024, 11:41