മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള യാത്രയുടെ ഒരു ഘട്ടത്തിൻറെ അന്ത്യത്തിൽ കരതൊടുന്ന ഒരു അഭയാർത്ഥി  മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള യാത്രയുടെ ഒരു ഘട്ടത്തിൻറെ അന്ത്യത്തിൽ കരതൊടുന്ന ഒരു അഭയാർത്ഥി   (DARRIN ZAMMIT LUPI)

മാനുഷിക ഇടനാഴികളിലൂടെ വീണ്ടും അഭയാർത്ഥി സ്വീകരണം

മാനുഷിക ഇടനാഴിയിലൂടെ എഴുപതിലേറെ അഭയാർത്ഥികൾ മാർച്ചുമാസം മുപ്പതാം തീയതി ഇറ്റലിയിൽ എത്തിച്ചേരും.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സാന്ത് എജിദിയോ സമൂഹവും,പ്രൊട്ടസ്റ്റന്റ് സഭകളും സംയുക്തമായി നടത്തുന്ന മാനുഷിക ഇടനാഴിയിലൂടെ ലെബനോനിൽനിന്നും 58 സിറിയക്കാരും, ഗ്രീസിലെ അഭയാർഥികേന്ദ്രത്തിൽ നിന്നും 15 ആളുകളും മാർച്ചുമാസം മുപ്പതാം തീയതി ഇറ്റലിയിൽ എത്തിച്ചേരുന്നു.

സാന്ത് എജിദിയോ സമൂഹവും,പ്രൊട്ടസ്റ്റന്റ് സഭകളും സംയുക്തമായി നടത്തുന്ന മാനുഷിക ഇടനാഴിയിലൂടെ ലെബനോനിൽനിന്നും 58 സിറിയക്കാരും, ഗ്രീസിലെ അഭയാർഥികേന്ദ്രത്തിൽ നിന്നും 15 ആളുകളും മാർച്ചുമാസം മുപ്പതാം തീയതി ഇറ്റലിയിൽ എത്തിച്ചേരുന്നു.ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക പ്രതിസന്ധികൾ കാരണം കഴിഞ്ഞനാളുകളിൽ  ഗുരുതരമായ തകർച്ചകൾ  നേരിട്ട കുടുംബങ്ങളാണ് ഇപ്രകാരം എത്തുന്നത്. ഇവരിൽ പ്രായപൂർത്തിയാകാത്ത 24  കുരുന്നുകളും ഉൾപ്പെടുന്നു, വിദ്യാഭ്യാസം നേടാൻ കഴിയാത്തതും, അടിയന്തരവൈദ്യ സഹായലഭ്യതയുടെ കുറവും ഇവരിൽ മാനസികവും ശാരീരികവുമായ ധാരാളം വൈഷമ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്.

2016 ഫെബ്രുവരി മുതൽ ഇറ്റാലിയൻ  ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം സാന്റ് എജിദിയോ സമൂഹവും, ഇറ്റലിയിലെ ഇവാഞ്ചലിക്കൽ സഭകളുടെ കൂട്ടായ്മയും, വാൽദെസെ സമൂഹവും   പ്രോത്സാഹിപ്പിച്ച മാനുഷിക ഇടനാഴികൾക്ക് ഇറ്റലിയിലേക്കുള്ള അഭയാർഥികളുടെ നിയമപരമായ  പ്രവേശനം സാധ്യമാക്കി. ലെബനനിൽ നിന്ന് മാത്രം 2,486 പേരെയാണ് ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. മൊത്തത്തിൽ, 6,000 അഭയാർത്ഥികളാണ് മാനുഷിക ഇടനാഴികളുമായി ഇതുവരെ  യൂറോപ്പിലെത്തിയത്.

മനുഷ്യക്കടത്തുകാരുടെ കൈകളിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ മാത്രമല്ല, സംയോജന പാതകൾ ആരംഭിക്കാനും കഴിയുമെന്ന് ഇതിനകം എത്തിയവരുടെ ജീവിത കഥകൾ ചൂണ്ടിക്കാണിക്കുന്നു.മനുഷ്യജീവനെ രക്ഷിക്കുന്നത് കൂടുതൽ അടിയന്തിരമായി തോന്നുന്ന ഒരു സമയത്ത്, സമീപകാല സദസ്സുകളിൽ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും മാനുഷിക ഇടനാഴികളൂടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു.മാർച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഇറ്റലിയിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ ഇവർ എത്തിച്ചേരുക. തുടർന്ന് സ്വീകരണവും, പത്രസമ്മേളനവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2023, 13:56