അഫ്ഖാനിസ്ഥാൻ പെൺകുട്ടികൾക്ക് മദ്ധ്യമ വിദ്യഭ്യാസം നിഷേധിക്കരുത് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഫ്ഖാനിസ്ഥാനിൽ പെൺകുട്ടികൾക്ക് മദ്ധ്യമ വിദ്യാഭ്യാസം നിഷേധിക്കുന്നത് നാടിൻറെ സാമ്പത്തിക മേഖലയിൽ വിനാശകരമായ ഫലം ഉളവാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയുടെ, യൂണിസെഫിൻറെ (UNICEF) പുതിയൊരു പഠനം വെളിപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ 12 മാസങ്ങളിൽ മാത്രം 50 കോടി ഡോളറിൻറെ സാമ്പത്തിക നഷ്ടത്തിന് ഇത് കാരണമായിട്ടുണ്ടെന്ന് പഠനം കാണിക്കുന്നു.
പെൺകുട്ടികൾക്ക് മദ്ധ്യമ വിദ്യഭ്യാസം നിഷേധിക്കുന്ന പക്ഷം നാടിൻറെ മൊത്ത ഉല്പാദനത്തിൽ 2 ദശാംശം 5 ശതമാനം കുറവുണ്ടാകുമെന്നും ഇന്ന് അന്നാട്ടിലെ 30 ലക്ഷം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവസരവും തൊഴിൽ രംഗത്ത് പങ്കാളിത്തവും നല്കുകയാണെങ്കിൽ അവർ അഫ്ഖാനിസ്ഥാൻറെ സമ്പദ്ഘടനയക്ക് 540 കോടി ഡോളറിൻറെ സംഭാവനയേകുമെന്നും യൂണിസെഫ് പറയുന്നു.
അന്നാട്ടിലെ 4 കോടി 17 ലക്ഷം നിവാസികളിൽ 54 ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്. അഫിഖാനിസ്ഥാനിലെ 5 പേരിൽ 3 പേർക്ക്, അതായത് 2 കോടി 44 ലക്ഷം പേർക്ക് മാനവിക സഹായം ആവശ്യമുണ്ട്. അന്നാട്ടുകാരിൽ 97 ശതമാനവും ദാരിദ്ര്യത്തിൻറെ പിടിയിലാണ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: