അഭയാർത്ഥി ക്യാമ്പായി മാറിയ സ്കൂൾ - കിയെവിൽനിന്നും അഭയാർത്ഥി ക്യാമ്പായി മാറിയ സ്കൂൾ - കിയെവിൽനിന്നും  (ANSA)

ഉക്രൈൻ: സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന സ്‌കൂളുകൾ ആക്രമിക്കപ്പെട്ടു

യൂണിസെഫ് സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന, താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്നവയിൽ പതിനേഴ് ശതമാനം സ്കൂളുകൾ അക്രമിക്കപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിൽ യൂണിസെഫ് പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽ ആറിലൊന്നെന്നവും ആക്രമിക്കപ്പെട്ടു എന്ന് സംഘടന അറിയിച്ചു. മരിയൂപോളിൽ ഉള്ള "സ്കൂൾ 36" എന്നറിയപ്പെടുന്നതും സുരക്ഷിതമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നതുമായ സ്കൂളും ഇതിൽ ഉൾപ്പെടും. ഉക്രൈൻ യൂണിസെഫ് പ്രതിനിധി മുറാത് സഹിൻ ആണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയത്. കുട്ടികളുടെ ജീവിതത്തിലും ഭാവിയിലും യുദ്ധം സൃഷ്ടിക്കുന്ന ഭീകരമായ സ്വാധീനത്തെയാണ് ഈ അക്രമങ്ങൾ കാണിക്കുന്നത്.

ഡോൺബാസ് പ്രദേശത്ത് 2014 മുതൽ തുടരുന്ന സഘർഷങ്ങളിൽ നേഴ്‌സറി സ്‌കൂളുകൾ ഉൾപ്പെടെ വിവിധ സ്കൂളുകൾ അക്രമിക്കപ്പെട്ടപ്പോൾ, അതിന്റെ മറുപടിയായി പ്രത്യേകമായി തയ്യാറാക്കപ്പെട്ട പദ്ധതിയുടെ ഭാഗമായുള്ള സുരക്ഷിത സ്‌കൂളുകളിൽ പതിനഞ്ചെണ്ണമാണ് ആക്രമിക്കപ്പെട്ടത്. 89 സ്കൂളുകളാണ് ഇതുവരെയുള്ള തകർക്കപ്പെട്ടത്.

ഫെബ്രുവരിയിൽ യുദ്ധം ആരംഭച്ചതിന് ശേഷം രാജ്യത്താകമാനം നൂറുകണക്കിന് സ്കൂളുകൾ ആക്രമിക്കപ്പെട്ടു. നിരവധി സ്കൂളുകൾ സൈനികാവശ്യങ്ങൾക്ക് വേണ്ടിയും, അഭ്യർത്ഥികൾക്കുവേണ്ടിയും ഉപയോഗിക്കപ്പെട്ടുവരുന്നു.

കോവിഡ് മൂലമുണ്ടായ തടസ്സങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നതിൽ കുട്ടികൾക്ക് പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും, നിലവിലെ യുദ്ധം മൂലം നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു എന്നും, നിരവധി സ്കൂളുകൾ തകർക്കപ്പെട്ടു എന്നും ശിശുക്ഷേമനിധി പ്രതിനിധി സാഹിൻ പ്രസ്താവിച്ചു.

സ്കൂൾ പ്രവേശനം ഉറപ്പാക്കുന്നത് ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രതീക്ഷയും നിരാശയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുമെന്നും, സ്കൂളുകളുടെ സുഗമമായ പ്രവർത്തനം, കുട്ടികളുടെയും ഉക്രൈന്റെയും ഭാവിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും സാഹിൻ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2022, 17:49