ഫാദര്‍ തദേവൂസ് അരവിന്ദത്ത് ഫാദര്‍ തദേവൂസ് അരവിന്ദത്ത്  

പത്തു കന്യകമാര്‍ സുവിശേഷക്കഥയുടെ ഗാനാവിഷ്ക്കാരം

ഗാനരചന ഫാദര്‍ തദേവൂസ് അരവിന്ദത്തും സംഗീതം ജേഴ്സണ്‍ ആന്‍റെണിയും. ആലാപനം ജേഴ്സണ്‍ ആന്‍റെണി. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

പത്തു കന്യകകള്‍ - ഗാനരൂപം


വിശുദ്ധ മത്തായിയുടെ സുവിശേഷം 25, 1-13  ഗാനരൂപം :

മണവാളനെ എതിരേല്ക്കാനായ് പത്തു കന്യകമാര്‍
തിരികള്‍ തെളിച്ചാരാവില്‍ കാത്തിരുന്നു (2).

1. കന്യകമാര്‍ പത്തില്‍ അഞ്ചും ബുദ്ധിനിറഞ്ഞവരായതിനാല്‍
ദീപങ്ങള്‍ വീണ്ടും കത്താന്‍ വേറെ എണ്ണയവര്‍ കരുതി
മടിയേറിയ തരുണീമണികള്‍ എണ്ണയെടുക്കാന്‍ ഓര്‍ത്തില്ല
സമയമായെന്നാലും ഗുരുവരനെത്താന്‍ വൈകും നേരത്ത്
ഉറക്കം വരുന്നെന്നു പിറുപിറുത്ത്,
കിടന്നവര്‍ പെട്ടന്ന് ഉറക്കവുമായി.

കുളിരേറും പാതിരാ നേരത്താഗതനായി മണവാളന്‍ 
സുന്ദരിമാര്‍ എതിരേല്പിന്നായ് വേഗം അണയാന്‍ വിളി വന്നൂ.
- മണവാളനെ എതിരേല്ക്കാനായ്

2. വരവേല്പിനു നിരനിന്നപ്പോള്‍ അഞ്ചു വിളക്കുകള്‍ അണയുന്നു
ബുദ്ധിയെഴും കന്യകമാരോടെണ്ണയ്ക്കായവര്‍ യാചിച്ചൂ.
“തികയില്ല ഇരുകൂട്ടര്‍ക്കും ഉള്ളതുപോലും പങ്കിട്ടാല്‍
കടയില്‍പ്പോയുടനെ വാങ്ങൂ…, എണ്ണ പകര്‍ത്താന്‍ നോക്കേണ്ട…”
അഞ്ചുപേരു പോയപ്പോള്‍ വരനണഞ്ഞൂ
പഞ്ചവാദ്യം കേള്‍പ്പൂ മണവറയില്‍
ദീപങ്ങള്‍ കൈകളിലേന്തി കാരണവര്‍ വരനെ എതിരേറ്റൂ
വാതിലടച്ചുടനെ ഉത്സവഘോഷത്തിന്‍ മണിനാദവുമായ് 

ആഘോഷം തിരതല്ലുമ്പോള്‍ എണ്ണവാങ്ങിയവര്‍ 
വാതില്‍ തുറക്കാനായ് കേണിടുന്നൂ.
മണവാളനരുളീടുന്നു, “ഇല്ല അറിയില്ല
ജാഗ്രതയില്ലാത്തവരെന്നില്‍ ചേര്‍ന്നിടേണ്ട!”

നന്ദിയോടെ...
ഈ ഗാനം മനോരമ മ്യൂസിക്കിന്‍റെ "അഭയം" എന്ന ഗാനശേഖരത്തിലേതാണ്.  സുവിശേഷക്കഥ സംഗീതാവിഷ്ക്കാരംചെയ്ത ഗാനരചയിതാവ്, ഫാദര്‍ തദേവൂസ് അരവിന്ദത്തിനും സംഗീതസംവിധായന്‍ ജേഴ്സണ്‍ ആന്‍റെണിക്കും പ്രത്യേകം നന്ദിപറയുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2020, 14:10