അക്രമണങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്ന കുട്ടികൾ അക്രമണങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്ന കുട്ടികൾ  

ഇത്തൂറിയിൽ 5 പെൺകുട്ടികൾ കൊല്ലപ്പെട്ടു

കിഴക്കൻ കോംഗോയിലെ ഡെമോക്രാറ്റിക് റിപ്പബ്ളിക്കായ ഇത്തൂറിയിൽ അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ യൂണിസെഫ് അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇത്തൂറി പ്രവിശ്യയിൽ 300 ലധികം ആളുകൾ ഈ വർഷാദ്യം മുതൽ കൊല്ലപ്പെട്ടിട്ടുണ്ട്. 100 ലധികം കേസുകൾ കുട്ടികളുടെ അവകാശങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും  അവിടെ നിന്ന്  പാലായനം ചെയ്ത 200,000 ആളുകളിൽ ഭൂരിഭൂരിഭാഗവും കുട്ടികളാണെന്നും  റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂൺ മാസം 3ന് നടന്ന ആക്രമണത്തിൾ 15 വയസ്സിൽ താഴെയുള്ള 5 കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഈ അക്രമത്തെ അപലപിച്ചു കൊണ്ട് ഡെമോക്രാറ്റിക് റിപ്പബ്ളിക് കോംഗോയിലെ യൂണിസെഫ് പ്രതിനിധി, എഡ്വാർദ്ദോ ബൈഗ് ബെഡർ, കുട്ടികളല്ല ഇത്തരം അക്രമണങ്ങൾക്ക് വില കൊടുക്കേണ്ടി വരേണ്ടതെന്നും, സംഘർഷത്തിലേർപ്പെടുന്ന എല്ലാവരോടും കുട്ടികളുടേയും സ്ത്രീകളുടേയും അവകാശങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ പരിശോധിച്ച വാർത്തയിൽ  ഇത്തൂറിയുടെ തലസ്ഥാനമായ ബൂക്കിയയുടെ വടക്ക് മൌസ ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്നും തോക്കും കത്തികളുമാണ് അക്രമണത്തിന് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു.

യൂണിസെഫ് കഴിഞ്ഞ മാസം തന്നെ അവിടത്തെ സുരക്ഷാവീഴ്ചകളെക്കുറിച്ചും സംഘർഷാവസ്ഥയെക്കുറിച്ചും അന്തർദേശീയ സമൂഹത്തെയും കോംഗോ ഭരണകൂടത്തെയും അറിയിച്ചിരുന്നതാണ്. എത്രയും വേഗം നടപടികൾ എടുത്തില്ലെങ്കിൽ ഇനിയും ഒത്തിരി പേരുടെ, കൂടുതലും കുട്ടികളുടെ മരണത്തിന്,  ഇടയാക്കുമെന്നും അറിയിച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2020, 11:07