റൊമാനിയയിലെ അപ്പോസ്തോലിക്ക് ന്യൂണ്‍ഷിയോ മന്ദിരം... റൊമാനിയയിലെ അപ്പോസ്തോലിക്ക് ന്യൂണ്‍ഷിയോ മന്ദിരം... 

കൊറോണാ പ്രതിസന്ധിയിൽ റൊമാനിയയിൽ ആദ്യ കത്തോലിക്കാ ടെലിവിഷന്‍

ലോക് ഡൗൺ കാലത്ത് ഞായറാഴ്ച്ചത്തെ ദിവ്യബലി ദേശീയ ടെലിവിഷനാണ് പ്രക്ഷേപണം ചെയ്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

വിശ്വാസികളുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ആത്മീയ ആവശ്യങ്ങളുടെ നിർവ്വഹണം, ക്രിസ്തീയ സമൂഹത്തിന്‍റെ ഐക്യം, സജീവമായ നിലനിലനിൽപ്പ് എന്നീ കാര്യങ്ങൾ ഉപകരിക്കുവാനായി റൊമാനിയായിലെ സഭ ഒരു ടെലിവിഷൻ ചാനലും സാമൂഹ്യ മാധ്യമത്തിൽ പരിപാടികളും ആരംഭിച്ചു. ലോക് ഡൗൺ കാലത്ത് ഞായറാഴ്ച്ചത്തെ ദിവ്യബലി ദേശീയ ടെലിവിഷനാണ് പ്രക്ഷേപണം ചെയ്തത്. വൈദീകർ നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുകയും മെത്രാൻമാർ സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സന്നിഹിതരാകയും ചെയ്തു. മതബോധനവും, കൂടിക്കാഴ്ച്ചകളും, രൂപീകരണ ക്ലാസ്സുകളും ഇന്‍റെർനെറ്റ് വഴി നൽകാനാരംഭിച്ചു. ഒരു കത്തോലിക്കാ TV ഇല്ലാതെ ഞായറാഴ്ച്ച ദിവ്യബലി, വിശ്വാസികൾക്ക് പ്രാപ്തമാക്കിയത് രാജ്യത്തെ ഏക കത്തോലിക്കാ റേഡിയോയായ  റേഡിയോ മരിയയായിരുന്നു, അതും ഇന്‍റെർനെറ്റിലൂടെ മാത്രം. റൊമാനിയിൽ 70% വീടുകളിലും ഇന്‍റെർനെറ്റ് സൗകര്യമുണ്ട്, എന്നാൽ 55 വയസിന് മേലുള്ള 50% പേർ മാത്രമെ ഇന്‍റെർനെറ്റ് ഉപയോഗിക്കാറുള്ളു. ദേശീയ ടെലിവിഷനായ TVR റോമൻ കാത്തലിക് കത്തീഡ്രലിൽ നിന്നുള്ള ഞായറാഴ്ച്ചകളിലേയും തിരുനാൾ ദിനങ്ങളിലേയും ദിവ്യബലി, ബുക്കറെസ്റ്റിലെ അതിരൂപതാ ടെലിവിഷൻ സ്റ്റുഡിയോ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്യാൻ സമ്മതിക്കുകയും, TVR 3 യിൽ  ഇപ്പോൾ  ബ്ലാജിലെ ഗ്രീക്ക് - കത്തോലിക്കാ കത്തീഡ്രലിൽ നിന്നുള്ള ബൈസൈന്‍റീൻ റീത്തിലെ ദിവ്യപൂജയും പ്രക്ഷേപണം ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2020, 13:56