ഡെമോക്രാറ്റിക് റിപ്പബ്ളിക് കോംഗോയിലെ മെത്രാൻമാർ ഡെമോക്രാറ്റിക് റിപ്പബ്ളിക് കോംഗോയിലെ മെത്രാൻമാർ  

കോംഗോയിലെ മെത്രാന്മാർ അക്രമാസക്തമായ പ്രതിഷേധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

നിയമ നവീകരണത്തിനായുള്ള നിർദ്ദേശങ്ങൾക്കും സ്വതന്ത്ര ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയമില്ലാത്തതിലും അക്രമാസക്തമായ പ്രതിഷേധം ഉണ്ടാകുമോ എന്ന ഭയത്തിലാണ് കോംഗോയിലെ മെത്രാന്മാർ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കിൻഷസായിലെ ലിങ്ങോംഗ് സെന്‍ററിൽ നടത്തിയ പത്രസമ്മേളനത്തിൽ കോംഗോയിലെ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ഫാ. ദൊണഷിയൻ എൻസ് ഹോളെയാണ് ഈ വിവരം അറിയിച്ചത്.  നിയമനിർമ്മാണത്തിനായുള്ള തീരുമാനങ്ങളിലും, സർവ്വസമ്മതനായ ഒരു സ്ഥാനാർത്ഥിയെ കണ്ടത്താൻ കഴിയാത്ത മതവിഭാഗങ്ങളുടെ ഒരുമിച്ചുള്ള വേദിയെക്കുറിച്ചും ജനങ്ങളുടെ ഇടയിൽ കടുത്ത നിരാശയാണ് ഉള്ളതെന്നും ഇത് അപകടകരമായ ആക്രമണ പ്രകടനങ്ങളിലേക്ക് എത്തിക്കാമെന്നുമുള്ള ആശങ്ക മെത്രാൻ സമിതി പങ്കുവച്ചു. നീതിപരമായ നിയമ നിർമ്മാണത്തിനും, രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ചേരുന്ന വ്യക്തികളെ കണ്ടത്തുന്നതിലുമുള്ള താമസത്തിലും ആശങ്ക പങ്കുവയ്ക്കുമ്പോഴും എല്ലാത്തരം അക്രമണങ്ങളെയും അപലപിക്കുകയും നിയമപരമായ സമാധാന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളുടെയും, പാർട്ടിയുടേയും ആഗ്രഹപ്രകാരം ജനാധിപത്യ മൂല്യങ്ങളിലൂടെ യല്ലാതുള്ള നിയമനിർമ്മാണം അംഗീകരിക്കാനാവില്ല എന്നും, ഇപ്പോഴത്തെ നിയമനിർമ്മാണ നിർദ്ദേശം ജുഡീഷ്യറിയുടെ സ്വാതന്ത്യത്തെ നിയന്ത്രിക്കുമെന്നും മെത്രാൻ സമിതി കുറ്റപ്പെടുത്തി. ചില രാഷ്ടീയക്കാരുടെ കൈകടത്തൽ ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനിൽ ഉണ്ടെന്നും,  കോംഗോയിലെ  തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നവീകരണം പൊതു സമ്മതപ്രകാരം വേണമെന്നും, ദേശീയ യോഗത്തോടു വിവേകപൂർവ്വം വിവാദ ബില്ലുകൾ പരിശോധനയ്ക്കായി മാറ്റി വയ്ക്കാനും മെത്രാൻ സമിതി ആവശ്യപ്പെട്ടു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2020, 14:10