വെസ്റ്റ് ബാങ്കിന്റെഭാഗങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പദ്ധതിക്കെതിരെ പാലസ്തീനക്കാർ പ്രതിഷേധം നടത്തുന്നു. വെസ്റ്റ് ബാങ്കിന്റെഭാഗങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പദ്ധതിക്കെതിരെ പാലസ്തീനക്കാർ പ്രതിഷേധം നടത്തുന്നു. 

വെസ്റ്റ് ബാങ്ക് പട്ടണമായ ജെറിക്കോയിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സഭാ - രാഷ്ട്രീയ നേതാക്കൾ

വെസ്റ്റ് ബാങ്കിന്റെഭാഗങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പദ്ധതിക്കെതിരെ പാലസ്തീനക്കാർ, ജെറിക്കോയിൽ പ്രതിഷേധം നടത്തുമ്പോൾ, കത്തോലിക്കാ - പ്രൊട്ടസ്റ്റൻഡ്‌ നേതാക്കൾ ഇസ്രായേലി ന്റെഈ പ്രവർത്തിയിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമാധാനപരമായ പ്രതിരോധത്തിനായി ആഹ്വാനം ചെയ്തു കൊണ്ട് ഉന്നത ഫതാ അധികാരിയായ ജിബ്രിൽ റായൂബ്, സമാധാനപരമായ പ്രതിരോധമാണ് തങ്ങളുടെ ഈ ശ്രമത്തിന് അന്തർദ്ദേശീയ പിന്തുണ നേടിയെടുക്കാൻ ഉപകരിക്കുകയെന്നും രക്തരൂക്ഷിതമായ ഒരു പ്രതിരോധത്തിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും പത്ര സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഇസ്രായേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ മാറിമറിയും എന്നും അദ്ദേഹം സൂചിപ്പിച്ചു. തിങ്കളാഴ്ച്ച മുതൽ ജെറീക്കോയിൽ നിന്ന് പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഭാഗത്തേക്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്റെ നീക്കം ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന ഇസ്രായേൽ ഗവണ്മന്‍റ് അറിയിപ്പിനോടു പാലസ്തീനിയയുടെ അധികാരികൾ മാത്രമല്ല വിവിധ മത, രാഷ്ടീയ അധികാരികളും തങ്ങളുടെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്.കോവിഡ് 19 പ്രമാണിച്ച് വെസ്റ്റ് ബാങ്കിൽ ലോക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുന്ന നേരത്താണ് റയൂബിന്റെ     പ്രതിഷേധത്തിനായുള്ള ആഹ്വാനം

സഭാ നേതാക്കൾ

ജെറുസലേമിലെ കത്തോലിക്കാ പാത്രിയാർക്കായിരുന്ന് വിരമിച്ച മിഷേൽ സാബാ, വിരമിച്ച ആഗ്ലിക്കൻ ബിഷപ്പ് റിയാ അബു എൽ അസ്സാൽ, വിരമിച്ച ലൂതറൻ ബിഷപ്പ് മുനിബ് എ. യൂനാൻ എന്നിവർ ഈ സാഹചര്യത്തിൽ വിശുദ്ധനാടിന്റെ       നിലയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ അറിയിച്ചു. " വിശുദ്ധനാട്, ഒരു യുദ്ധസാഹചര്യം പോലെ കത്തുകയാണ് എന്നും അത് അതിന്റെ വിശുദ്ധിയിലേക്ക് തിരിച്ചെത്തിക്കണമെന്നും, നീതി നശിച്ച, മനുഷ്യസഹനങ്ങൾ നിറഞ്ഞിടമായി തീർന്നു എന്നും, ദൈവത്തിന്റെഇടം എല്ലാ സഭകളോടും, സർക്കാരുകളോടും, നല്ല മനസ്സുള്ള എല്ലാവരോടും ഈ ദുരന്തം അവസാനിപ്പിക്കാൻ മുന്നോട്ടു വരാനും എല്ലാ വിശ്വാസികൾക്കും അതിന് ഉത്തരവാദിത്വമുണ്ടെന്നും അറിയിച്ചു. ദൈവം ക്രിസ്തുവിൽ ലോകത്തെ തന്നോടു അനുരഞ്ജിപ്പിക്കുകയായിരുന്നു എന്നും അവൻ നമ്മെ അനുരഞ്ജനത്തിന്റെസേവകരാക്കിയെന്നും, ഈ ഒരു ചൈതന്യത്തിലാണ് തങ്ങളെഴുതുകയും ജനങ്ങളോടു സമാധാനാശ്രമത്തിനായുള്ള ദൗത്യത്തിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നതെന്നും കത്തോലിക്കാ - പ്രൊട്ടസ്റ്റൻഡ് മെത്രാന്മാർ അറിയിച്ചു. അനുരഞ്ജനം എല്ലാ ജനവിഭാഗത്തിനും തുല്യമായ അന്തസ്സിലും, അവകാശങ്ങളോടെയും വേണമെന്നും ഒരു കൂട്ടം മറ്റുള്ളവർക്കെതിരേയോ, ഒരു കൂട്ടർ മറ്റുള്ളവരെ അടിച്ചമർത്തുന്ന രീതിയിലോ ആകരുതെന്നും തങ്ങളുടെ ആഹ്വാനത്തിൽ അടിവരയിടുന്നു.

ജെറുസലേം സമാധാനത്തിലേക്കുള്ള താക്കോലാണ്, ഇസ്രായേലികളും പാലസ്തീനികളും തമ്മിൽ മാത്രമല്ല മൂന്ന് ഏക ദൈവ വിശ്വാസികളായ യഹൂദ, ക്രിസ്തീയ, മുസ്ലിം വിഭാഗങ്ങൾ തമ്മിലും. ജറുസലേമിനെ അനുരഞ്ജനത്തിന്റെയും, നീതിയുടെയും, സമത്വത്തിന്റെയും കേന്ദ്രമാക്കാനും, ജെറൂസലേമിൽ സമാധാനം വിളയുമ്പോൾ ദൈവം വിചാരിച്ചാൽ അത് മുഴുവൻ ലോകത്തിലും എത്തും എന്നും അവർ ആശംസിച്ചു.

ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങളെയും ഓർമ്മിപ്പിച്ച മെത്രാന്മാർ ഭൂരിഭാഗം രാഷ്ട്രങ്ങളും ഇസ്രയേലിനേയും പാലസ്തീനയെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടുണ്ടെന്നും, ഇസ്രായേലിന്റെ  സൈനീക കടന്നുകയറ്റവും കോളനി തീർക്കലുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇസ്രായേലിനോടു ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങൾക്ക് വിധേയരാകാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2020, 15:33