അഭയാർത്ഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരെ സൂചിപ്പിക്കുന്ന ചിത്രം..  അഭയാർത്ഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരെ സൂചിപ്പിക്കുന്ന ചിത്രം..  

കർദിനാൾ ബോ: കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങളെ മാനിക്കുക

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങളെ മാനിക്കാനും പരിരക്ഷിക്കാനും ഏഷ്യൻ രാജ്യങ്ങളോടു കർദിനാൾ ബോ ആഹ്വാനം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യാങ്കോണിലെ ആർച്ച് ബിഷപ്പും, ഏഷ്യന്‍ മെത്രാന്‍ സമിതി സംയുക്ത സംഘത്തിന്റെ(എഫ്എബിസി) പ്രസിഡന്‍റുമായ കർദിനാൾ ചാൾസ് ബോ, 2020 ജൂണിലെ ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്താത്ത കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും മുന്നിലുള്ള "വംശീയത, ദേശീയത, വിദ്വേഷകരമായ വാചാടോപങ്ങൾ" എന്നിവയെ നേരിടാൻ ഏഷ്യൻ നേതാക്കളെ ക്ഷണിക്കുന്നുവെന്ന് യു‌സി‌എ ന്യൂസ് റിപ്പോർട്ട് ചെയ്തു.

എല്ലാ ജനങ്ങളുടെയും അവകാശങ്ങളെ ബഹുമാനിക്കാൻ എല്ലാ രാജ്യങ്ങളിലെയും നേതാക്കളോടു ആവശ്യപ്പെടേണ്ട സമയമാണിതെന്ന് ചൂണ്ടികാണിച്ച കർദിനാൾ ചാൾസ് ബോ,നിർബന്ധിതമായി നാടുകടത്തപ്പെട്ടവരുടെ സംരക്ഷണം സംബന്ധിച്ച് ദീർഘകാലമായി അംഗീകരിക്കപ്പെട്ടതും ഉചിതവുമായ അന്താരാഷ്ട്ര നിയമത്തിന്റെതത്വങ്ങൾക്ക് സാംസ്കാരികതയില്‍ മുന്നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങൾ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.

കൊറോണാ വൈറസ് മഹാമാരിക്കിടയിൽ അഭയാർത്ഥികൾ നേരിടുന്ന അപകടസാധ്യതകളെ അടിവരയിട്ട് പറഞ്ഞ അദ്ദേഹം, അവരുടെ ആരോഗ്യപരമായ അപ്രാപ്ത്യതയെ  അനുസ്മരിപ്പിക്കുകയും മാനവികത വിഭജിക്കപ്പെടുകയാണെങ്കിൽ, ഈ മഹാമാരി പ്രതിസന്ധിയെ മറികടക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

അഭയാർത്ഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരുടെ ആവശ്യങ്ങൾ കോവിഡ് -19 നുള്ള എല്ലാ പ്രതികരണ നയങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്നും കൊറോണാ വൈറസ് അടിയന്തിരാവസ്ഥ മുതലെടുത്ത് കുടിയേറ്റ ജനവിഭാഗങ്ങൾക്ക് സഹായം നിഷേധിക്കുന്നതിനും കുടിയേറ്റക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും തടങ്കലിൽ വയ്ക്കുകയോ ചെയ്യരുതെന്നും കർദിനാൾ ബോ ആവശ്യപ്പെട്ടു.

ആഗോള പ്രതിസന്ധി നേരിടുന്ന "അഭയാർഥികളെപ്പോലുള്ള ഏറ്റവും ദുർബ്ബലരായ ആളുകൾക്ക് സഹായം നൽകുക" എന്നത് ഒരു മുൻ‌ഗണനയാണ്, ആരോഗ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും പാൻഡെമിക് മൂലമുണ്ടാകുന്ന പട്ടിണിയും ദാരിദ്ര്യവും ലഘൂകരിക്കാനും, ഉന്മൂലനം ചെയ്യാനും നിർദ്ദേശിക്കുന്നുവെന്നും സൈനിക ആക്രമണങ്ങൾ അവസാനിപ്പിക്കുകയും നാടുകടത്തപ്പെട്ടവരെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കുകയും വേണമെന്നും കർദിനാൾ ചാൾസ് ബോ ചൂണ്ടികാണിച്ചു.മ്യാൻമറിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളെ അനുസ്മരിച്ച കർദിനാൾ ബോ ആറ് പതിറ്റാണ്ടിലേറെയായി ആഭ്യന്തരയുദ്ധം ബാധിച്ച രാജ്യത്ത്, ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വടക്കൻ റാഖൈനിലും തെക്കൻ ചിൻ സ്റ്റേറ്റിലുമുള്ള യുദ്ധം പട്ടിണി കിടക്കുന്ന പതിനായിരക്കണക്കിന് ആളുകളെ  ബാധിക്കുന്നുവെന്നും സംഘർഷം ആരെയും വിജയത്തിലേക്ക് നയിക്കില്ലെന്നും കർദിനാൾ ചാൾസ് ബോ വെളിപ്പെടുത്തി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2020, 15:51