കൊറോണാ മഹാമാരിയെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ... കൊറോണാ മഹാമാരിയെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ... 

ശ്രീലങ്കയിലെ കർദിനാൾ രഞ്ജിത്ത് ഇറ്റലിയിലേക്ക് വീഡിയോസന്ദേശമയച്ചു

പ്രാർത്ഥനയോടും ഐക്യദാർഡ്യത്തോടും കൂടി ഞങ്ങൾ നിങ്ങളുമായി സാമീപ്യത്തിലായിരിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പ്രാർത്ഥനാ ,ഐക്യദാർഢ്യം, സാമീപ്യം എന്നിവ ഉറപ്പ് നൽകി കൊണ്ട് തങ്ങൾ ഇറ്റലിയുടെ ഭാഗത്തുണ്ടെന്ന് ശ്രീലങ്കയിലെ കാർഡിനൽ രജ്ഞിത്ത് അയച്ച വീഡിയോ സന്ദേശം ഇറ്റാലിയൻ മെത്രാൻ സമിതിയുടെ "ആര് നമ്മെ വേർപ്പെടുത്തും " (who will Seperate us)എന്ന സൈറ്റ് മേയ് നാലാം തിയതി  പുറത്തുവിട്ടു.

കൊറോണാ മഹാമാരിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ " പ്രീയപ്പെട്ട ഇറ്റാലിയൻ ജനതയെ ബാധിച്ച ഒരു വലിയ ദുരന്തം" എന്ന് ഇറ്റാലിയൻ ഭാഷയിൽ കാർഡിനൽ രജ്ഞിത്ത് തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു. ഇറ്റലി- ശ്രീലങ്ക രാജ്യങ്ങൾ തമ്മിൽ പാലങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിച്ച കാർഡിനൽ  ഇറ്റലിയിൽ വീടുകളിൽ ജോലി ചെയ്യുകയും, രോഗികളെയും, പ്രായമായവരെയും പരിചരിക്കുന്ന ധാരാളം ശ്രീലങ്കൻ തൊഴിലാളികളുടെ സാന്നിധ്യത്തിന് നന്ദി പറയുകയും ചെയ്തു. ആത്മീയമായും, ധാർമ്മീകമായും ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ ജനത ഇറ്റലിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രീലങ്കയിൽ നിന്നും ജോലിക്കായെത്തിയവരെ വിശ്വസിച്ച എല്ലാ ഇറ്റാലിയൻ കുടുംബങ്ങളെയും അനുസ്മരിച്ച കാർഡിനൽ ഇറ്റലിയിൽ ജോലി ചെയ്ത് തങ്ങളുടെ കുടുംബങ്ങളിലേക്ക് പണമയയ്ക്കുന്നതിലൂടെ ശ്രീലങ്കയിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കണ്ടെത്താൻ സഹായിക്കുന്നതിനും നന്ദിയർപ്പിച്ചു. കോവിഡ്- 19  മഹാമാരിയുടെ ബാധയിൽ നിന്ന് വിമുക്തമാകാൻ പ്രാർത്ഥിക്കുന്നുവെന്നും തന്‍റെ സന്ദേശത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2020, 14:27