The Wider Image: Children's drawings from lockdown show the world what they miss most The Wider Image: Children's drawings from lockdown show the world what they miss most 

ആഗോള പുസ്തകദിനവും പകര്‍പ്പവകാശദിനവും

ഏപ്രില്‍ 23, വ്യാഴാഴ്ച - ഒരു യുനേസ്ക്കൊ സാംസ്കാരിക പദ്ധതി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കൊറോണമൂലം  “പുസ്തകദിനം ഓണ്‍ലൈന്‍”
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്ക്കാരിക വിഭാഗം യുനേസ്ക്കൊ (United Nations Educational, Scientific and Cultural Organization) തുടക്കമിട്ടതാണ് അനുവര്‍ഷം ലോകമെമ്പാടും ആചരിക്കുന്ന പുസ്തകദിനവും ബൗദ്ധിക പകര്‍പ്പവകാശദിനവും. പുസ്തകങ്ങളുടെ പ്രസാധകരും, വില്പനക്കാരും, ഗ്രന്ഥാലയങ്ങളും വര്‍ണ്ണപ്പൊലിമയുള്ള വിവിധ പരിപാടികളുമായി ആചരിക്കുന്ന ആഗോള പുസ്തദിനം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ പരിപാടികളായി ചുരുങ്ങുമെന്ന് യുനെസ്കൊയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.

2. വായന സാംസ്കാരിക വളര്‍ച്ചയ്ക്ക്
വായനാശീലം വര്‍ദ്ധിപ്പിക്കുവാനും, പുസ്തക രചനയും പ്രസാധനവും പ്രോത്സാഹിപ്പിക്കുവാനും, ബൗദ്ധിക പകര്‍പ്പവകാശ നിയമം എവിടെയും പാലിക്കപ്പെടുവാനും യുനെസ്ക്കൊ തുടക്കമിട്ടതാണ് മാനവികതയുടെ സാംസ്കാരിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ ആഗോളദിനം.

3. ഓണ്‍ലൈന്‍ പരിപാടികള്‍
പുസ്തകങ്ങളുടെ ലിസ്റ്റുമായുള്ള ഡിജിറ്റല്‍ പരിചയം, പഴയമേളകളുടെ വിഡിയോ പ്രദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ പുതിയ പുസ്തകപരിചയം, കുട്ടികള്‍ക്കായി ഐതിഹ്യമാല, ചരിത്രകഥകള്‍, അമാനുഷിക കഥാപാത്രങ്ങള്‍, നാടോടിക്കഥ, സാങ്കല്പിക കഥാപാത്രങ്ങളുടെ ദൃശ്യ-ശ്രാവ്യ പ്രദര്‍ശനങ്ങള്‍ എന്നിവ പുസ്തദിനത്തിലെ ഓണ്‍ലൈന്‍ പരിപാടികളില്‍ ചിലതാണെന്ന് പ്രസ്താവന സൂചിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2020, 13:30