fr. Thadeusa, compositore e poeta indiano fr. Thadeusa, compositore e poeta indiano 

തദേവൂസച്ചന്‍ ഒരുക്കിയ ആത്മീയ ദിവ്യകാരുണ്യഗീതം

കുടുംബങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് ആത്മീയമായി ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സഹായിക്കുന്ന ഒരു ധ്യാനഗീതം - ശബ്ദരേഖ വരികളോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തദേവൂസച്ചന്‍റെ ആത്മീയ ദിവ്യകാരുണ്യ സ്വീകരണഗാനം

1. ആത്മീയദിവ്യകാരുണ്യ സ്വീകരണഗീതം
പകര്‍ച്ചവ്യാധി കാരണമാക്കുന്ന അകല്‍ച്ചയിലും ഏകാന്തതയിലും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ആത്മീയ ദിവ്യകാരുണ്യസ്വീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ ലളിതമായ ഗീതം നമ്മെ സഹായിക്കും. നല്ല ഭക്തിഗാനങ്ങളും ആരാധനക്രമഗാനങ്ങളും കേരളത്തിനു നല്കിയ ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ മനസ്സില്‍ ഉണര്‍ന്ന കാലികമായ ആത്മീയ പ്രചോദനമാണ് ഈഗാനമെന്ന് വരികള്‍ വ്യക്തമാക്കുന്നു. ഫാദര്‍ അരവിന്ദത്തിനും, ഗാനത്തിന് ഈണംപകര്‍ന്ന പ്രിന്‍സ് ജോസഫിനും, ദൃശ്യശ്രാവ്യരൂപം ഒരുക്കിയ പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിനും നന്ദി!
ലോകം അനുഭവിക്കുന്ന മഹാമാരി വിട്ടുമാറുവോളം ആത്മീയമായി യേശുവിനെ ഉള്‍ക്കൊണ്ട് കരുത്താര്‍ജ്ജിക്കുവാനും, വസന്തയുടെ പിടിയില്‍നിന്നും കുടുംബങ്ങളും നമ്മുടെ നാടും രക്ഷപ്രാപിക്കുവാനും ഈ ധ്യാനഗീതം സഹായകമാവട്ടെ!

2. ഗാനം

സംഗീതം : പ്രിന്‍സ് ജോസഫ് -
ആലാപനം : പ്രിന്‍സ് ജോസഫും കുടുംബവും

ഒന്നാംപാദം
ദിവ്യകാരുണ്യം സ്വീകരിക്കാന്‍
ദിവ്യവിരുന്നില്‍ ചേര്‍ന്നിരിക്കാന്‍
കഴിയാതിരിക്കുമെന്‍ മാനസത്തില്‍
കനിവോടരൂപിയില്‍ വന്നീടണേ.
അകലാതെ അകമേ വസിക്കേണമെ
സ്നേഹസ്വരൂപാ യേശുനാഥാ (2)

രണ്ടാംപാദം
കണാതെ കാണാന്‍ കേള്‍ക്കാതെ കേള്‍ക്കാന്‍
രുചിക്കാതെ അനുഭവം നേടാന്‍
വിശ്വാസ മിഴികള്‍ തുറന്നേകണേ
കനിവോടരൂപിയില്‍ വന്നീടണേ.
അകലാതെ അകമേ വസിക്കേണമേ
സ്നേഹസ്വരൂപാ യേശുനാഥാ (2)

3. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന
ആത്മീയ ദിവ്യകാരുണ്യ സ്വീകരണം

സാന്താ മാര്‍ത്ത പേപ്പല്‍ വസതിയിലെ ദിവ്യബലിയുടെ അവസാനഭാഗത്ത്, തന്‍റെ വ്യക്തിഗത ദിവ്യകാരുണ്യ സ്വീകരണത്തെ തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാന പാപ്പാ ഫ്രാന്‍സിസ് സ്വയം എഴുന്നള്ളിച്ചുവയ്ക്കാറുണ്ട്. എന്നിട്ട് മാധ്യമങ്ങളിലൂടെ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരെ ആത്മീയമായി ദിവ്യകാരുണ്യം സ്വീകരണത്തിന് ഒരുക്കുവാന്‍ ഉരുവിടുന്ന ചെറിയ പ്രാര്‍ത്ഥന താഴെ ചേര്‍ക്കുന്നു :

4. പാപ്പാ അനുദിനം സാന്താ മാര്‍ത്തയില്‍
ഉരുവിടുന്ന പ്രാര്‍ത്ഥന 
യേശുവേ, പരിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാറ്റിനും ഉപരിയായി ‍ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങയെ ആത്മീയമായി സ്വീകരിക്കുവാന്‍ എന്‍റെ ഉള്ളം ഏറെ കൊതിക്കുന്നു.
അങ്ങ് എന്‍റെ ഹൃത്തടത്തില്‍ വന്നീടണേ.
എന്‍റെ ഹൃദയത്തില്‍ അങ്ങയെ ഞാന്‍ സ്വീകരിക്കുകയും,
അങ്ങില്‍ ഞാന്‍ ആനന്ദിക്കുകയും ചെയ്യുന്നു.
അങ്ങില്‍നിന്നും ഒരിക്കലും അകന്നുപോകാന്‍ എന്നെ അനുവദിക്കരുതേ!
ഞാന്‍ അങ്ങില്‍ വിശ്വസിക്കുകയും, അങ്ങേ സ്നേഹിക്കുകയും,
അങ്ങില്‍ പ്രത്യാശ അര്‍പ്പിക്കുകയും ചെയ്യുന്നു.

ആമേന്‍.

ഗാനം കേള്‍ക്കാന്‍ 
https://www.vaticannews.va/ml/world/news/2020-04/spiritual-communion-song-by-thadeus-aravindath.html
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2020, 17:07