ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബോ (Cardinal Charles Maung Bo) ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബോ (Cardinal Charles Maung Bo)  

കൊറോണ വൈറസ് ആക്രമണത്തിനെതിരെ പ്രാര്‍ത്ഥനയും ആയുധമാക്കുക!

മാരാകായുധങ്ങളുടെ വന്‍ ശേഖരം തന്നെ നമുക്കുണ്ടെങ്കിലും നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ കൊറോണ വൈറസ് പോലുള്ള രോഗാണുക്കളുടെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ നാം നിസ്സഹായരാണ്, കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ

“കൊറോണ വൈറസ്” ബാധിക്കുകയൊ, ഈ അണുബാധ മൂലമുള്ള “കോവിദ് 19” (COVID 19) രോഗബാധിതരാകുകയൊ ചെയ്തുട്ടുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബോ (Cardinal Charles Maung Bo) അഭ്യര്‍ത്ഥിക്കുന്നു.

കൊറോണ വൈറസ് ആഗോളതലത്തില്‍ അതിവേഗം പടരുന്നത്  ആശങ്കയുളവാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥന.

ആത്യന്തികമായി കര്‍ത്താവാണ് ജീവന്‍റെ നാഥനെന്നും അവിടന്നാണ് തിന്മയില്‍ നിന്ന് സ്വന്തം ജനത്തെ കാത്തുരക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മാരാകായുധങ്ങളുടെ വന്‍ ശേഖരം തന്നെ നമുക്കുണ്ടെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്  അദൃശ്യമായ കൊറോണ വൈറസ് പോലുള്ള രോഗാണുക്കളുടെ ആക്രമണങ്ങള്‍ക്കു  മുമ്പില്‍ നാം നിസ്സഹായരാണെന്നും അനുസ്മരിക്കുന്ന കര്‍ദ്ദിനാള്‍ ബോ “കോവിദ് 19” രോഗത്തിനെതിരെ  പ്രാര്‍ത്ഥനയെന്ന ആയുധമേന്തി പോരാടാന്‍ വിശ്വാസികള്‍ക്ക്  പ്രചോദനം പകരുകയും ചെയ്യുന്നു. 

77 നാടുകളില്‍ പടര്‍ന്നിരിക്കുന്ന ഈ കൊറോണവൈറസ് മൂലം 3120-ലേറെപ്പേര്‍ മരണമടഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു.

ഈ വൈറസ് ബാധിതരുടെ സംഖ്യ, ആഗോളതലത്തില്‍, 91000-ത്തില്‍പ്പരമാണ് .  ഈ സംഖ്യ അനുനിമിഷമെന്നോണം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2020, 10:20