റബ്ബി ചൈം റോട്ടൻബെർഗ്ഗും വിശ്വാസസമൂഹവും... റബ്ബി ചൈം റോട്ടൻബെർഗ്ഗും വിശ്വാസസമൂഹവും... 

യഹൂദ റബ്ബിയുടെ വീട്ടിൽ നടന്ന ആക്രമണം വിശ്വാസവിരുദ്ധമായ ആക്രമണം.

യഹൂദ റബ്ബിയുടെ വീട്ടിൽ നടന്ന ആക്രമണം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാറ്റിനും വിരുദ്ധമായതും വെറുപ്പുളവാക്കുന്നതുമായ ആക്രമണമെന്ന് കാര്‍ഡിനല്‍ തിമോത്തി ഡോലൻ അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിസംബർ ഇരുപത്തെട്ടാം തിയതി, ശനിയാഴ്ച വൈകുന്നേരം ഹഡ്സൺ വാലിയിലെ മോന്‍സി എന്ന നഗരത്തില്‍ റബ്ബി ചൈം റോട്ടൻബെർഗ്ഗിന്‍റെ വീട്ടിലാണ് ഹനൂക്കാഹ് എന്ന തിരുന്നാൾ ആഘോഷിച്ചു കൊണ്ടിരുന്നവസരത്തില്‍  ആക്രമണമുണ്ടായത്. ആക്രമണത്തില്‍  അഞ്ച് പേർക്ക് പരിക്കേറ്റു. റബ്ബിയുടെ മകൻ ഉൾപ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്. ഈ  ആക്രമണം “ഞങ്ങളുടെ യഹൂദ സഹോദരീ സഹോദരന്മാർക്കെതിരെ നടന്ന വെറുപ്പുളവാക്കുന്ന അക്രമണമാണ്”എന്ന് ന്യൂയോർക്ക്  അതിരൂപത മെത്രാനായ കാർഡിനല്‍ തിമോത്തി ഡോലൻ അപലപിച്ചു.

യഹൂദ സമൂഹത്തിനെതിരായി നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതായി നടന്ന ഈ ആക്രമണത്തെ വൈമനസ്യമില്ലാതെ അപലപിക്കപ്പെടേണ്ടത് ആവശ്യമാണ്. കാരണം അവ വിശ്വാസം പ്രതിനിധാനം ചെയ്യുന്ന എല്ലാത്തിനും വിരുദ്ധമാണെന്നും, വിദ്വേഷത്തിന് നമ്മുടെ നഗരത്തിലും,സംസ്ഥാനത്തിലും,  രാജ്യത്തിലും എന്നല്ല നമ്മുടെ ഗ്രഹത്തിലും,  മറ്റെവിടെയും സ്ഥാനമില്ലെന്നും വെളിപ്പെടുത്തി. അക്രമണത്തിന് കാരണക്കാരനായി പിടിക്കപ്പെട്ട ഗ്രാഫ്‌റ്റൺ തോമസ് വീട്ടിൽ അതിക്രമിച്ചു കയറിയതായി സംശയിക്കുന്നു.

യഹൂദവിരോധ പ്രവര്‍ത്തികളെ നേരിടാനും ഉന്മൂലനം ചെയ്യാനും ഒത്തുചേരണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കക്കാരോടു ഞായറാഴ്ച ട്വീറ്റര്‍ സന്ദേശത്തില്‍ അഭ്യർത്ഥിച്ചു. ആക്രമണത്തെ “ആഭ്യന്തര ഭീകരവാദ” മായാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ അപലപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2019, 16:22