ഇഡ്ലിബിലെ അക്രമണങ്ങള്‍ക്കിരയാകുന്ന  കുട്ടികൾ...  ഇഡ്ലിബിലെ അക്രമണങ്ങള്‍ക്കിരയാകുന്ന കുട്ടികൾ...  

സിറിയാ: 17 ദിവസങ്ങളായി ഓരോ ദിവസവും ഓരോ കുട്ടി വീതം കൊല്ലപ്പെടുന്നു.

സിറിയയിലെ ഇഡ്ലിബിൽ നാടകീയമായ ഈ അപായസൂചന നൽകുന്നത് സേവ് ദ ചിൽഡ്രൻ (SAVE THE CHILDREN) എന്ന സംഘടനയാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആരോഗ്യ സഹായം നല്‍കി വരുന്ന സംഘടനകൾ പോലും ഏപ്രിലിൽ ആരംഭിച്ച ഈ അക്രമപരമ്പരയിൽ 39 സംഭവങ്ങളെങ്കിലും ബാധിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യമേഖലയിൽ  സംഭവിക്കുന്ന ഈ ആക്രമണങ്ങളെ മുന്നിൽ കണ്ട് ചികിൽസോപകരണങ്ങളും രോഗികളുടെ റെക്കോർഡുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി. കഴിഞ്ഞ 3 ആഴ്ചകൾക്കുള്ളിൽ 70,000 പുതിയ യാത്രകളും, മേയ് 1 മുതൽ 590,000 പുതിയ ഒഴിപ്പിക്കലുകളും ഒരു മാസത്തിനകം 3, 4 വട്ടം സ്ഥലംമാറ്റി താമസിപ്പിക്കേണ്ടി വന്ന കുടുംബങ്ങളും ഉണ്ടു. സാധാരണ ജനങ്ങൾ താമസിച്ചിരുന്ന 17 ഗ്രാമങ്ങൾ മുഴുവനായി തകർക്കപ്പെട്ട നിലയിലാണെന്നും സേവ് ദ ചിൽഡ്രൺ അറിയിക്കുന്നു. ഇഡ്ലിബിലെ ഈ അക്രമണങ്ങളിൽ  കുട്ടികൾ നേരിടേണ്ടി വരുന്ന അപകടങ്ങൾ അനവധിയാണ്. 40,000  കുട്ടികളെയെങ്കിലും തങ്ങൾ നിർബ്ബന്ധപൂർവ്വം മാറ്റിപ്പാർപ്പിച്ചതായി  സേവ് ദ ചിൽഡ്രൺ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2019, 14:53