പാപ്പാ ഫ്രാന്‍സിസ് ക്ലാറിസ്റ്റ് സന്ന്യാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ക്ലാറിസ്റ്റ് സന്ന്യാസികള്‍ക്കൊപ്പം 

ക്ലാറിസ്റ്റ് സന്ന്യാസിനികളെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു

പെറൂജിയാ പ്രവിശ്യയില്‍പ്പെട്ട വാല്ലേഗ്ലോറിയാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ലാറിസ്റ്റ് മഠാംഗങ്ങളെയാണ് ജനുവരി 12 ᴐo തിയതി, ശനിയാഴ്ച്ചാ പാപ്പാ സന്ദര്‍ശിച്ചത്.

സി. റൂബിനി സി.റ്റി.സി

മതിലുകള്‍ക്കുള്ളില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുന്ന സന്ന്യാസിനികളുടെ ജീവിതശൈലിയെ അഭിനന്ദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത പാപ്പാ അവരോടൊപ്പം  ദിവ്യബലിയിലും, പ്രാര്‍ത്ഥനയിലും, ഭക്ഷണത്തിലും പങ്കെടുത്തു.

1991ലുണ്ടായ ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ക്ലാറിസ്റ്റ് മഠം 2011 ലാണ് വീണ്ടും തുറക്കപ്പെട്ടത്. ഇവിടെ താമസിക്കുന്ന കന്യാസ്ത്രീകള്‍ വിനയത്തിലും, എളിമയിലും, സന്തോഷത്തിലുമാണ് ജീവിക്കുന്നതെന്നും പാപ്പായുടെ അപ്രതീക്ഷിതമായ  ഈ സന്ദര്‍ശനം  അവരെ അതീവ സന്തോഷത്തിലാഴ്ത്തിയെന്നും മഠം സ്ഥിതിചെയ്യുന്ന ഫൊലിഞ്ഞോ രൂപതാ മെത്രാന്‍ സിജിസ് മോന്‍ദി അറിയിച്ചു.

വാല്ലേഗ്ലോറിയാ ക്ലാറിസ്റ്റ്മഠം സന്ദര്‍ശനത്തെ കുറിച്ച് പാപ്പാ പലപ്രാവശ്യം തന്നോടു സൂചിപ്പിചിരുന്നെന്നും,  അവിടെ എത്തിച്ചേരാനുളള ദൂരവും, സമയവും തന്നോടു ചോദിച്ച് വ്യക്തമാക്കിയിരുന്നെന്നും പാപ്പായുടെ അപ്രതീക്ഷിതമായ സന്ദര്‍ശനം നല്‍കുന്ന ആനന്ദം അതിന്‍റെ പൂര്‍ണ്ണതയില്‍ അനുഭവവേദ്യമാക്കാന്‍ വേണ്ടിയാണ് താന്‍ രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്നും ഫൊലിഞ്ഞോ മെത്രാന്‍ അഭിപ്രായപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2019, 14:12