പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ 

ദൈവസനേഹത്തോടുള്ള പ്രതികരണമാണ് സഹോദരസ്നേഹം

സെപ്തംബര്‍ 6 ബൊസെ, റോം - റോമിലെ ബൊസെ കേന്ദ്രത്തിലെ സഭൈക്യ ഓര്‍ത്തഡോക്സ് സമ്മേളനത്തിന് എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ അയച്ച സന്ദേശത്തിലെ ജീവിത തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള (Discernment) ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 5-മുതല്‍ 8-വരെ തിയതികളില്‍ ഇറ്റലിയിലെ ബൊസെയില്‍ സംഗമിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഭകളുടെ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ജീവിതതിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സന്ദേശം നല്കിയത്. സംഗമത്തി‍ന്‍റെ പ്രതിപാദ്യവിഷയം  “ജീവിതതിരഞ്ഞെടുപ്പും ക്രൈസ്തവജീവിതവും,” എന്നതാണ്.

സ്നേഹക്കൂട്ടായ്മയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്
ക്രൈസ്തവന്‍റെ ജീവിതതിരഞ്ഞെടുപ്പ് സ്നേഹക്കൂട്ടായ്മയില്‍ ജീവിക്കാനാണെന്ന് പാത്രിയര്‍ക്കിസ് വ്യക്തമാക്കി. അജപാലനശുശ്രൂഷയുടെ പശ്ചാത്തലത്തില്‍ ജീവിതതിരഞ്ഞെടുപ്പ് ദൈവസ്നേഹത്തിനുള്ള സാക്ഷ്യംവഹിക്കലാണ്. ദൈവസ്നേഹത്തോടുള്ള പ്രതികരണമായി സഹോദരസ്നേഹത്തെ നാം ഉള്‍ക്കൊള്ളണം. തിന്മ ചെയ്യുന്നവരെ എതിര്‍ക്കേണ്ടതില്ല, ശത്രുവിനോടു ക്ഷമിക്കണം (മത്തായി 5, 39). രണ്ടു ഉടുപ്പുള്ളവന്‍ ഒന്നു മറ്റുള്ളവനു കൊടുക്കട്ടെ (ലൂക്ക 3, 11). സഹോദരനുമായി അനുരഞ്ജനപ്പെടുക (മത്തായി 5, 24).
ദാനം ചെയ്യുമ്പോള്‍, വലതുകൈ ചെയ്യുന്നത്, ഇടതുകൈ അറിയാതിരിക്കട്ടെ (മത്തായി 6, 3). അതിനാല്‍ ക്രൈസ്തവന്‍റെ ജീവിതതിരഞ്ഞെടുപ്പ് സ്നേഹജീവിതമാണ്. സഹോദരസ്നേഹമാണ്.
ദൈവം സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, കരുണകാട്ടാനുമാണ്…. പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സഭൈക്യസമ്മേളനത്തെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

തിരഞ്ഞെടുപ്പിലുണ്ടാകുന്ന പരിമിതികളുടെ അവബോധം
ജീവതതിരഞ്ഞെടുപ്പ് പരിമിതികളെക്കുറിച്ചുള്ള അവബോധവുമാണ്. അത് മനുഷ്യജീവിതത്തിന്‍റെ പാപാവസ്ഥയെയും ബലഹീനതകളെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധമാണ്. “നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ കല്ലെറിയട്ടെ!” ക്രിസ്തുവിന്‍റെ വാക്കുകള്‍! (യോഹ. 8, 7). അതുപോലെ മാനസാന്തരത്തിന്‍റെ സന്ദേശം നല്കുന്ന ധൂര്‍ത്തപുത്രന്‍റെ കഥയിലെ പിതാവും മകനും നല്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും പുനര്‍ജീവന്‍റെയും സന്ദേശം ഒരു നവമായ ജീവിതതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പാഠം പറഞ്ഞുതരുന്നുണ്ട്. പിന്നെ കഥയിലെ മൂത്തപുത്രന്‍റെ കഠിഹൃദയം നന്മയുടെ ജീവിതതിരഞ്ഞെടുപ്പിനുള്ള വൈമുഖ്യത്തെയും ചൂണ്ടിക്കാട്ടുന്നു.

സഭയുടെ ശുശ്രൂഷഭാവം
സഭ കോടതിയല്ല, ആശുപത്രിയാണെന്നു പറഞ്ഞത് പാപ്പാ ഫ്രാന്‍സിസാണ്. ഈ വിവേചനവും തിരഞ്ഞെടുപ്പും ക്രൈസ്തവസമൂഹത്തിന് അനിവാര്യമാണ്. അതായത് ആരെയും വിധിക്കുകയല്ല, സ്നേഹത്തോടെ ശുശ്രൂഷിക്കുകയാണ് ക്രൈസ്തവധര്‍മ്മം. കുമ്പസാരത്തില്‍ അനുതാപത്തിന്‍റെ കൂദാശയുടെ പരികര്‍മ്മി ഒരു വക്കീലോ ജ‍ഡ്ജിയോ അല്ല. മുറിപ്പെട്ട ഹൃദയത്തെ സൗഖ്യപ്പെടുത്തുന്ന ആത്മീയ ഭിഷഗ്വരനായിരിക്കണം. അതിനാല്‍ സഭ ആത്മീയതയുടെ ശുശ്രൂഷാകേന്ദ്രമാണ്. ദൈവത്തിന്‍റെ മനുഷ്യത്വമാണ് പാപമോചനത്തില്‍ ദൃശ്യമാക്കേണ്ടതും ലഭ്യമാക്കേണ്ടതും. കുമ്പസാരത്തിന് വിധിപറച്ചിലിന്‍റെ ഒരു സ്വഭാവമുണ്ടെങ്കിലും സകലരും രക്ഷപ്പെടേണ്ടതിന് സത്യത്തിന്‍റെ അറിവിലേയ്ക്കുള്ള ഉപാധിയാണ് പാപമോചനത്തിന്‍റെ കൂദാശ (1 തിമോത്തി 2, 4). നൈയ്യാമികവും ധാര്‍മ്മികവുമായ കാഴ്ചപ്പാടില്‍ മാത്രം അതിനാല്‍ നാം കുമ്പസാരത്തെ കാണരുത്. കുമ്പസാരമെന്ന കൂദാശയുടെ സത്ത പാപമോചനമാണ്. അത് ദൈവികകാരുണ്യത്തിന്‍റെ പങ്കുവയ്ക്കലാണ്. ഓര്‍ത്തഡോക്സ് സഭകളില്‍ കുമ്പസാരമെന്ന കൂദാശ ഇല്ലെന്നകാര്യം ഇവിടെ അനുസ്മരണീയം… 
Message yet to be translated…

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2018, 09:13