ഏര്‍ബിലില്‍ ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന സ്വീകരിക്കുന്ന കല്‍ദായ കത്തോലിക്കാ കുട്ടികള്‍ 13/07/18 ഏര്‍ബിലില്‍ ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന സ്വീകരിക്കുന്ന കല്‍ദായ കത്തോലിക്കാ കുട്ടികള്‍ 13/07/18 

ഏര്‍ബിലിലെ ക്രൈസ്തവര്‍ക്ക് സഹായം

നാം ആരേയും കൈവിടരുത്- "നൈറ്റ്സ് ഓഫ് കൊളംബസ്"

ജോയി കരിവേലി

ഉത്തര ഇറാക്കിലെ കുര്‍ദ് നഗരമായ ഏര്‍ബിലില്‍ അഭയാര്‍ത്ഥികളായ ക്രൈസ്തവര്‍ക്ക് “കൊളംബസിന്‍റെ യോദ്ധാക്കള്‍” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ സഹായം.

30 ലക്ഷം ഡോളര്‍,(206809500,00), ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച്, 20 കോടി 68 ലക്ഷത്തില്‍പ്പരം രൂപ, ആണ് “നൈറ്റ്സ് ഓഫ് കൊളംബസ്” അഥവാ, “കൊളംബസിന്‍റെ  യോദ്ധാക്കള്‍” എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനം സഹായമായി അനുവദിച്ചിരിക്കുന്നത്.

മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്കുവേണ്ടി ഫ്രാന്‍സീസ് പാപ്പാ ആവര്‍ത്തിച്ചു നടത്തിയിട്ടുള്ള അഭ്യര്‍ത്ഥനകള്‍ക്കുള്ള ഉത്തരമെന്നോണമാണ് നേരത്തെ നല്കിയ സഹായങ്ങള്‍ക്കു പുറമെ ഈ തുക അനുവദിച്ചരിക്കുന്നത്.

ഓരൊ ക്രൈസ്തവനും ഭൂഖണ്ഡത്തിന്‍റെ ഒരു ഭാഗമാണ്. ഓരോ ക്രൈസ്തവനും ക്രിസ്തുവിന്‍റെ ഗാത്രത്തിലെ അംഗമാണ്. ഒരു ക്രൈസ്തവനെയും കര്‍ത്താവ് കൈവിട്ടിട്ടില്ല. നമ്മളും ആരെയും ഉപേക്ഷിക്കരുത് എന്ന് നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ ഇപ്പോഴത്തെ പരമോന്നത തലവന്‍ കാള്‍ ആല്‍ബര്‍ട്ട് ആന്‍റേഴ്സണ്‍ പറ‍ഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 12:35