വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കസാഖ്സ്ഥാനിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയിൽനിന്ന് - ഫയൽ ചിത്രം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കസാഖ്സ്ഥാനിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയിൽനിന്ന് - ഫയൽ ചിത്രം 

പരിശുദ്ധസിംഹാസനവും കസാഖ്സ്ഥാനുമായുളള നയതന്ത്രബന്ധത്തിൽ മുന്നേറ്റം

വത്തിക്കാനും കസാഖ്സ്ഥാനുമായുള്ള നയതന്ത്രബന്ധത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അനുബന്ധകരാർ പ്രാബല്യത്തിൽ വന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധസിംഹാസനവും കസാഖ്സ്ഥാനുമായുളള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, 1998 സെപ്റ്റംബർ 24-ന് ഒപ്പിട്ട ഉഭയകക്ഷി കരാറിന് അനുബന്ധമായി 2022 സെപ്റ്റംബർ 14-ന്  ഒപ്പിട്ട കരാർ പ്രാബല്യത്തിൽ വന്നതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. അജപാലനപ്രവർത്തനം നടത്തുവാനായി രാജ്യത്തെത്തുന്നവർക്ക് താമസാനുമതി ലഭിക്കുന്നതുമായ ബന്ധപ്പെട്ട കരാറാണ് നിലവിൽ വന്നിട്ടുള്ളത്.

ജൂലൈ 19 ബുധനാഴ്ച പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അനുബന്ധകാരാർ സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ അറിയിച്ചത്.

കസാഖ്സ്ഥാനിലെ നൂർ സുൽത്താനിൽവച്ച് 2022 സെപ്റ്റംബർ 14-നായിരുന്നു ഈ കരാർ ഒപ്പിട്ടത്. അനുബന്ധകരാറിന്റെ എട്ടാം വകുപ്പ് പ്രകാരമാണ് ജൂലൈ 19-ന് ഇത് പ്രാബല്യത്തിൽ വന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2023, 15:53