കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസ്, വത്തിക്കാൻറെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിൻറെ പുതിയ പ്രീഫെക്ട് കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസ്, വത്തിക്കാൻറെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിൻറെ പുതിയ പ്രീഫെക്ട് 

വത്തിക്കാൻറെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിന് പുതിയ മേധാവികൾ!

വത്തിക്കാൻറെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിൻറെ പുതിയ അദ്ധ്യക്ഷൻ കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസും കാര്യദർശി വൈദികൻ ജൊവാന്നി ചേസറെ പഗാത്സിയും

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻറെ സാംസ്കാരിക വിദ്യഭ്യാസ വിഭാഗത്തിന് പുതിയ തലവനും കാര്യദർശിയും.

പോർച്ചുഗീസ് സ്വദേശിയായ കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺസ് (José Tolentino de Mendonça)നെയാണ് ഈ വിഭാഗത്തിൻറെ പ്രീഫെക്ട് അഥവാ, മേധാവി ആയി ഫ്രാൻസീസ് പാപ്പാ തിങ്കളാഴ്‌ച (26/09/22) നിയമിച്ചത്.

ദൈവശാസ്ത്രജ്ഞനായ, 56 വയസ്സു പ്രായമുള്ള അദ്ദേഹം 1965 ഡിസമ്പർ 15-ന് പോർച്ചുഗലിലെ മശീക്കൊയിൽ ജനിക്കുകയും 1990 ജൂലൈ 28-ന് പൗരോഹിത്യം സ്വീകരിക്കുകയും 2018 ജൂലൈ 28-ന് മെത്രാനായി അഭിഷിക്തനാകുയും 2019 ഒക്ടോബർ 5-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

സഭാവിജ്ഞാനീയാദ്ധ്യാപകനായ ഇറ്റാലിയൻ വൈദികൻ ജൊവാന്നി ചേസറെ പഗാത്സിയെയാണ് (Giovanni Cesare Pagazzi) പാപ്പാ സാംസ്കാരികവിദ്യഭ്യാസ വിഭാഗത്തിൻറെ കാര്യദർശിയായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ ക്രേമയിൽ 1965 ജൂൺ 8-ന് ജനിച്ച അദ്ദേഹം 1990 ജൂൺ 23-ന് പൗരോഹിത്യം സ്വീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2022, 14:59