വത്തിക്കാൻ ഭരണകാര്യാലയത്തിൻറെ ( ഗവർണ്ണറേറ്റ്) പുതിയ പൊതു കാര്യദർശി, സിസ്റ്റർ റഫയേല്ല പെത്രീനി (Sr.Raffaella Petrini) ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം, വത്തിക്കാനിൽ വത്തിക്കാൻ ഭരണകാര്യാലയത്തിൻറെ ( ഗവർണ്ണറേറ്റ്) പുതിയ പൊതു കാര്യദർശി, സിസ്റ്റർ റഫയേല്ല പെത്രീനി (Sr.Raffaella Petrini) ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം, വത്തിക്കാനിൽ 

സിസ്റ്റർ റഫയേല്ല പെത്രീനി വത്തിക്കാൻ ഭരണകാര്യലയ കാര്യദർശി!

വത്തിക്കാൻ ഗവർണ്ണറേറ്റിന് പുതിയ കാര്യദർശിയും ഉപകാര്യദർശിയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ ഭരണകാര്യാലയത്തിന്, അഥവാ, ഗവർണ്ണറേറ്റിന് രണ്ടു പുതിയ നിയന്താക്കൾ.

ഈ ഭരണകാര്യാലയത്തിൻറെ പൊതുകാര്യദർശി അഥവാ, സെക്രട്ടറി ജനറൽ ആയി ഫ്രാൻസീസ് പാപ്പാ നിയമിച്ചിരിക്കുന്നത് ദിവ്യകാരുണ്യ ഫ്രാൻസിസ്കൻ സന്ന്യാസിനീസമൂഹാംഗമായ സിസ്റ്റർ റഫയേല്ല പെത്രീനിയെ (Sr.Raffaella Petrini) ആണ്.

പൊതുഉപകാര്യദർശിയായി നിയമിതനായിരിക്കുന്നത് അഭിഭാഷകനായ ജുസേപ്പെ പുൾലീസി അലിബ്രാന്തി (Giuseppe Puglisi-Alibrandi) ആണ്.

വ്യാഴാഴ്ചയാണ് (04/11/21) ഇരുവരുടെയും നിയമന ഉത്തരവുണ്ടായത്.

സന്ന്യാസിനീസഹോദരിയായ റഫയേല്ല പെത്രീനി 2005 മുതൽ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

റോമിൽ 1969 ജനുവരി 15-ന് ജനിച്ച സിസ്റ്റർ റഫയേല്ല റോമിലെ സെൻറ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പ്രസ്തുത സർവ്വകലാശാലയിൽ പ്രൊഫസറുമാണ്.

വത്തിക്കാൻ ഗവർണ്ണറേറ്റിൻറെ ഉപകാര്യദർശിയായി നിയമിതാനായ അഭിഭാഷകൻ ജുസേപ്പെ പുൾലീസി അലിബ്രാന്തിയും റോമാക്കാരനാണ്. 1969 ഒക്ടോബർ 23-ന് ജനിച്ച അദ്ദേഹം റോമിലെ സപ്പിയേൻസ സർവ്വകലാശാലയിൽ നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം, 2014 മുതൽ ഈ കാര്യാലയത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2021, 14:21