ഫ്രാൻസീസ് പാപ്പായും അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസും, വത്തിക്കാനിൽ 13/05/2021 ഫ്രാൻസീസ് പാപ്പായും അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസും, വത്തിക്കാനിൽ 13/05/2021 

അർജന്തീനയുടെ പ്രസിഡൻറ് വത്തിക്കാനിൽ!

ഫ്രാൻസീസ് പാപ്പായും അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസും (Alberto Fernández) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ ജന്മനാടായ അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസിനെ (Alberto Fernández) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

വ്യാഴാഴ്‌ച (13/05/21) ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

പരിശുദ്ധസിംഹാസനവും അർജന്തീനയും തമ്മിലുള്ള നല്ല ബന്ധത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പായും പ്രസിഡൻറും പൊതുതാല്പര്യമുള്ള കാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

അർജന്തിന കോവിദ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്വീകരിച്ചിരിക്കുന്ന നടപടികളും, അതുപോലെ തന്നെ, അന്നാടിൻറെ സാമ്പത്തിക പ്രതിസന്ധികളും ദാരിദ്ര്യത്തിനെതിരായ പോരാട്ടവും ചർച്ചാവിഷയങ്ങളായി.

ദാരിദ്യനിർമ്മാർജ്ജന യജ്ഞത്തിൽ കത്തോലിക്കാസഭയേകുന്ന സംഭാവനകളെക്കുറിച്ചും അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളും ഈ കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെട്ടു.

പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡുമായും കൂടിക്കാഴ്ച നടത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2021, 14:34