കർദ്ദിനാൾ ആഞ്ചെലൊ ബെച്ചു, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലൊ ബെച്ചു, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ  

വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!

ഒരു ദൈവദാസിയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതവും നാലു ദൈവദാസരുടെ വീരോചിതപുണ്യങ്ങളും വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘം അംഗീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള  സംഘം പുതിയ 5 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലൊ ബെച്ചുവിനെ വെള്ളിയാഴ്ച (10/07/20) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയത് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങൾ ഈ സംഘം പുറപ്പെടുവിച്ചത്.

ഈ അഞ്ചെണ്ണത്തിൽ ഒന്നു ഒരു അത്ഭുതവും മറ്റു നാലെണ്ണം വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നവയാണ്.

ഇവയിൽ ആദ്യത്തേത്, ഇറ്റലി സ്വദേശിനിയും അത്മായവിശ്വാസിയുമായ ദൈവദാസി മരിയ അന്തോണിയ സമായുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതത്തെ സംബന്ധിച്ചതാണ്. 

ഇറ്റലിയിലെ സാന്ത് അന്ത്രയാ യോനിയോയിൽ 1875 മാർച്ച് 2-ന് ജനിക്കുകയും 1953 മെയ് 27-ന് അവിടെവച്ചുതന്നെ മരണമടയുകയും ചെയ്ത ദൈവദാസി മരിയ അന്തോണിയ സമായെ (Maria Antonia Samà) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ അത്ഭുതമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.

തുടർന്നു വരുന്ന നാലു പ്രഖ്യാപനങ്ങൾ, ഇറ്റലിയിൽ ജനിക്കുകയും മെക്സിക്കോയിൽ വച്ച് മരണമടയുകയും ചെയ്ത (10/08/1645-15/03/1711)  ഈശോസഭാവൈദികൻ എവുസേബിയൊ ഫ്രാൻചെസ്കൊ കീനി (Eusebio Francesco Chini)

യേശുവിൻറെ ദാസികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സഹസ്ഥാപകനായ സ്പെയിൻ സ്വദേശിയായ രൂപതാവെദികൻ മരിയാനൊ ജുസേപ്പെ ദെ ഇബാർഗെൻഗൊയിത്തിയ ത്സുല്വാഗ (Mariano Giuseppe de Ibargüengoitia y Zuloaga 08/09/1815-31/01/1888)

സ്പെയിൻ സ്വദേശിനിയും രക്ഷകൻറെ സമൂഹം എന്ന സമർപ്പിതജീവിത സമൂഹത്തിൻറെ സ്ഥാപകയുമായ മരിയ ഫെലിക്സ് തോറസ് (Maria Félix Torres 25/08/1907-12/01/2001)

കുരിശിൻറെ നിശബ്ദ വേലക്കാരുടെ സമിതിയിലെ അത്മായാംഗവും ഇറ്റലിക്കാരനുമായിരുന്ന ആഞ്ചോളിനോ ബൊണേത്ത (Angiolino Bonetta 18/09/1948-18/01/1963)

എന്നീ ദൈവദാസരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2020, 15:18