Paraguayan journalists claim labor rights after wave of layoffs Paraguayan journalists claim labor rights after wave of layoffs 

മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്‍റെ സേവകരാകാന്‍ പ്രാര്‍ത്ഥിക്കാം

മെയ് 6 ബുധന്‍ : പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ദിവ്യബലിയില്‍ സമര്‍പ്പിച്ച നിയോഗം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദിവ്യബലിയുടെ നിയോഗം
ബുധനാഴ്ച രാവിലെ സാന്താ മാര്‍ത്ത, പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ നിയോഗം മാധ്യമ പ്രവര്‍ത്തകരായ സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയായിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലൂടെ കണ്ണിചേര്‍ത്ത ജനരഹിത ദിവ്യപൂജയില്‍ ലോകത്തോടായിട്ടാണ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്.

2. മാധ്യമപ്രവര്‍ത്തനം ശ്രമകരമായ സേവനം
എത്രയോ സ്ത്രീപുരുഷന്മാരാണ് ലോകത്ത് മാധ്യമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. ഈ കൊറോണക്കാലത്തെ മാധ്യപ്രവര്‍ത്തനം ഏറെ ശ്രമകരവും അപകടകരവുമാണ്. എന്നാല്‍ ലോകജനതയെ വിവരസാങ്കേതികതകൊണ്ട് നിറയ്ക്കുകയും, അവര്‍ക്കായി വാര്‍ത്തകള്‍ മെനഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ അവ സത്യസന്ധമായി കൈമാറുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ദിവ്യബലിക്ക് ആമുഖമായി ആഹ്വാനംചെയ്തു. ഈ നിയോഗം #നമുക്കുപ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖല സന്ദേശമായും പാപ്പാ പങ്കുവച്ചു :

3. സാമൂഹ്യശ്രൃംഖല സന്ദേശം 
“മാധ്യമപ്രവര്‍ത്തകരായ സ്ത്രീപുരുഷന്മാര്‍ക്കുവേണ്ടി #നമുക്കുപ്രാര്‍ത്ഥിക്കാം. മഹാമാരിയ്ക്കിടെ അവര്‍ അക്ഷീണം ഒത്തിരി അദ്ധ്വാനിക്കുന്നുണ്ട്. സത്യം ആശയവിനിമയംചെയ്യുവാനുള്ള ഉത്തരവാദിത്വത്തില്‍ ദൈവം അവരെ സഹായിക്കട്ടെ!”

Let us #PrayTogether for men and women who work in the media. They have risked much and worked tirelessly during this pandemic. May the Lord help them always in their task to transmit the truth.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഇതേ സന്ദേശം പാപ്പാ പങ്കുവച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2020, 13:56