Schools in reopen in Switzerland Schools in reopen in Switzerland 

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചു

ഫാത്തിമാനാഥയുടെ തിരുനാളില്‍ ദിവ്യബലിയുടെ നിയോഗമായി പാപ്പാ ഫ്രാന്‍സിസ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഭീതികൂടാതെ പഠനം തുടരാന്‍
മഹാമാരിയുടെ ഈ പ്രതിസന്ധിയില്‍ ഭീതികൂടാതെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ബുധനാഴ്ച, മെയ് 13-ന് പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയ്ക്ക് ആമുഖമായി പാപ്പാ അഭ്യര്‍ത്ഥിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ മാധ്യമശ്രൃംഖലകളിലൂടെ കണ്ണിചേര്‍ത്ത ജനരഹിത ദിവ്യപൂജയില്‍ പങ്കെടുത്ത ലോകത്തുള്ള സകലരോടുമായിട്ടാണ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്.

പ്രാര്‍ത്ഥന
ഫാത്തിമാനാഥയുടെ ദിനത്തില്‍ സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത പാപ്പായുടെ പ്രാര്‍ത്ഥന :
“ദൈവമാതാവേ, പരിശുദ്ധ കന്യകാമറിയമേ, ജപമാലരാജ്ഞീ, അങ്ങേ മേലങ്കിയുടെ സംരക്ഷണശക്തി ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തരണമേ. ഞങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്ന പ്രത്യാശയും സമാധാനവും അങ്ങേ മാതൃകരങ്ങളില്‍നിന്നാണ് ഞങ്ങള്‍ക്കു ലഭിക്കുന്നത്.” #ഫാത്തിമാനാഥ

Mother of the Lord, Virgin Mary, Queen of the Rosary, show us the power of your protective mantle. From your arms come the hope and peace of which we are sorely in need. #OurLadyOfFatima
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഇതേ സന്ദേശം പാപ്പാ പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2020, 13:12