ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ മ്യൂസിയത്തിൽ, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ മ്യൂസിയത്തിൽ, ഒരു പഴയ ചിത്രം 

കലാസ്വാദനത്തിന് കണ്ണും ഹൃദയവും ആവശ്യം,ബിഷപ്പ് ഫെർണാണ്ടൊ വേർഗെസ്!

മ്യൂസിയങ്ങളെ ജീവസുറ്റതാക്കുന്നത് വ്യക്തികളാണ്; മ്യൂസിയങ്ങളിലെ യഥാർത്ഥ അനുഭവം വ്യക്തികൾക്ക് ഉന്മേഷമേകുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇൻറർനെറ്റുപയോഗിച്ചുള്ള വിനോദസഞ്ചാര സാധ്യതകൾ വിപുലമാക്കേണ്ടത് ആവശ്യമാണെങ്കിലും യാഥാർത്ഥ്യം എന്നത് നമ്മുടെ അനിവാര്യമായ ആവശ്യമാണെന്ന് വത്തിക്കാൻ ഭരണകാര്യാലയത്തിൻറെ പൊതുകാര്യദർശി ബിഷപ്പ് ഫെർണാണ്ടൊ വേർഗെസ് അൽസ്സാഗ (Fernando Vérgez Alzaga).

കോവിദ് 19 രോഗബാധ തടയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വത്തിക്കാൻ മ്യൂസിയം ഇൻറർനെറ്റുപയോഗിച്ച് സന്ദർശിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതു സന്ദർശകർക്ക് തുറന്നുകൊടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നതിനെ കുറിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

ഒരിക്കൽ മ്യൂസിയം തുറന്നുകഴിഞ്ഞാൽ മുൻകൂട്ടി പേരു നല്കിയവർക്കും  കൊറോണ അണുസംക്രമണം തടയുന്നതിന് മുഖാവരണം ധരിച്ചവർക്കും  മാത്രമെ പ്രവേശനാനുമതി ലഭിക്കുകയുള്ളുവെന്ന് ബിഷപ്പ് ഫെർണാണ്ടൊ വേർഗെസ് അൽസ്സാഗ വ്യക്തമാക്കി.

മ്യൂസിയങ്ങളെ ജീവസുറ്റതാക്കുന്നത് വ്യക്തികളാണെന്നും മ്യൂസിയങ്ങളിൽ നിന്നു ലഭിക്കുന്ന നേരിട്ടുള്ളതായ, യഥാർത്ഥമായ അനുഭവം വ്യക്തികൾക്ക് ഉന്മേഷമേകുന്നുവെന്നും അഭിപ്രായപ്പെട്ട അദ്ദേഹം യാഥാർത്ഥ്യത്തിനു പകരം വയ്ക്കാൻ സങ്കല്പത്തിനാകില്ലെന്നു പ്രസ്താവിച്ചു.

കല ആസ്വദിക്കണമെങ്കിൽ കണ്ണും ഹൃദയവും ആവശ്യമാണെന്ന് ബിഷപ്പ് ഫെർണാണ്ടൊ വേർഗെസ് അൽസ്സാഗ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം, അതായത്, 2019-ൽ 70 ലക്ഷം പേരാണ് വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചത്.    

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2020, 15:06