VATICAN-RELIGION-POPE-HEALTH-VIRUS-ANGELUS-EASTER-MONDAY VATICAN-RELIGION-POPE-HEALTH-VIRUS-ANGELUS-EASTER-MONDAY 

ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ : പാപ്പായുടെ ദിവ്യബലിയര്‍പ്പണം

ഏപ്രില്‍ 19 ഞായര്‍ - പ്രാദേശിക സമയം രാവിലെ 11 മണിക്ക്. ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പരിശുദ്ധാരൂപിയുടെ നാമത്തില്‍
സാസ്സിയായിലുള്ള ദേവാലയത്തില്‍
ഈ ഞായറാഴ്ച രാവിലെ വത്തിക്കാന്‍റെ സമീപത്ത് സാസ്സിയായില്‍ (Sassia) പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിലായിരിക്കും (the Church of the Holy Spirit) പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നത്.  പെസഹാക്കാലം രണ്ടാംവാരം ഞായറാഴ്ച സഭയില്‍ ദൈവികകാരുണ്യത്തിന്‍റെ ഞായറായി (Sunday of Divine Mercy) ആചരിക്കുന്നതു പ്രമാണിച്ചാണ് പാപ്പാ സാസ്സിയായിലെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നത്. ദൈവിക കാരുണ്യത്തിന്‍റെ സാന്നിദ്ധ്യമായ ഈശോയുടെ പ്രത്യേക വണക്കമുള്ള റോമാരൂപതയുടെ ദേവാലയമാണിത്. 

ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടാം
ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന രണ്ടാം ഞായര്‍ ദൈവികകാരുണ്യത്തിന്‍റെ ദിനമായി ആഗോളസഭയില്‍ ആചരിക്കണമെന്ന് പ്രബോധിപ്പിച്ചത് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ്. ‘ദൈവത്തിന്‍റെ കരുണയിലേയ്ക്കു തിരിയാതെ മനുഷ്യകുലം യഥാര്‍ത്ഥമായ സന്തോഷമോ സമാധാനമോ അനുഭവിക്കുകയില്ല,’ എന്നതാണ് ഈ തിരുനാളിന്‍റെ അടിസ്ഥാന സന്ദേശം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2020, 07:19