പാവങ്ങളുടെ ആഗോളദിനം : നവംബര്‍ 17 ഞായര്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ബലിയര്‍പ്പണം
ഈ വര്‍ഷം പാവങ്ങളുടെ ദിനം ആഗോളസഭയില്‍ ആചരിക്കപ്പെടുന്നത് നവംബര്‍ 17-Ɔο തിയതി ഞായറാഴ്ചയാണ്. ആരാധനക്രമപരമായി ഇത് ആണ്ടുവട്ടം 33-Ɔο വാരം ഞായറാഴ്ചയുമാണ്. പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും.
ദിവ്യബലിയില്‍ പാവങ്ങളുടെ പങ്കാളിത്തം
സന്നദ്ധസംഘടനകളും സഭാകൂട്ടായ്മകളും രൂപതാതലത്തിലും, പ്രാദേശിക തലത്തിലും, രാജ്യാന്തരതലത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ സമൂഹങ്ങളില്‍നിന്നും പാവങ്ങളായവരെ പാപ്പാ ഫ്രാന്‍സിസിന്റെ സമൂഹബലിയര്പ്പണത്തില് പങ്കെടുപ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്‍കും.
വത്തിക്കാന്‍ ടെലിവിഷന്‍ തത്സമയ സംപ്രേഷണം
പാപ്പായുടെ സമൂഹബലിയര്‍പ്പണം തത്സമയ സംപ്രേഷണം ദര്‍ശിക്കുവാനും പങ്കെടുക്കുവാനും ഇന്ത്യയിലെ സമയം നവംബര്‍ 17, ഞായര്‍ ഉച്ചതിരിഞ്ഞ് 2.30-ന് വത്തിക്കാന്‍ ടെലിവിഷന്‍ യൂട്യൂബ് ലിങ്ക്....
https://www.youtube.com/watch?v=5YceQ8YqYMc
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: