ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്തുസ് വീവിത്ത് എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ അവതരണ വേളയില്‍... ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്തുസ് വീവിത്ത് എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ അവതരണ വേളയില്‍... 

സമൂഹസൃഷ്ടിക്ക് പകരം ഗോത്രസൃഷ്ടി നടത്തുന്നത് തിന്മയെന്നു ഡോ. റുഫീനി

വത്തിക്കാൻ വാർത്ത വിനിമയ സംവിധാനത്തിന്‍റെ പ്രീഫെക്ടായ പൗളോ റുഫീനി അന്തർദേശീയ മത സ്വാതന്ത്ര്യത്തിനായി ഒന്നിച്ച് നിൽക്കാം' എന്ന വിഷയത്തിൽ ലോകത്തിലെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനിലെ അമേരിക്കൻ എംബസി നടത്തിയ സിമ്പോസിയത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സി.റൂബിനി സി.റ്റി.സി

നാടകീയമായി വർദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങൾ ആശങ്കാവഹമാണെന്നും വെറുപ്പും, ആക്രമണങ്ങളും, മതഭ്രാന്തും, ഭീകരതയും ആരാധനാലയങ്ങളിലാണ് ആക്രമണങ്ങൾ അഴിച്ചു വിട്ടു നിഷ്കളങ്കരെ കൊന്നൊടുക്കുന്നതെന്നും അഭിപ്രായപ്പെട്ട റുഫീനി, ക്രിസ്ത്യാനികൾ അവരുടെ വിശ്വസത്തിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ഒരുപാടിടങ്ങളുണ്ടെന്നും ആദിമകാലങ്ങളെക്കാൾ കൂടുതൽ  രക്തസാക്ഷികൾ ഇപ്പോഴുണ്ടെന്നും എന്നാൽ അതൊന്നും വാർത്തയാകുന്നില്ല എന്നും സൂചിപ്പിച്ചു. മതന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് വാർത്താമാധ്യമങ്ങൾക്കുള്ള ഗൗരവപൂർണമായ ഉത്തരവാദിത്വം ചൂണ്ടിക്കാണിച്ച റുഫീനി, നിശ്ശബ്ദതയാലും, തെറ്റായ വിവരങ്ങളാലും, അർത്ഥസത്യങ്ങൾകൊണ്ടും, സത്യത്തെ ചൂഷണം ചെയ്തും  സത്യത്തെ സേവിക്കാനാവില്ലെന്നും, വാർത്താ മാധ്യമങ്ങൾ മനുഷ്യകുടുംബത്തിന്‍റെ പുനർനിർമ്മാതാക്കളാകാൻ തിന്മയെ വിവരിക്കുമ്പോഴും നന്മയ്ക്കു ഇടം നൽകണമെന്നും  അഭിപ്രായപ്പെട്ടു. അതിനാൽ സത്യം വിവരിക്കാനും, വാർത്താ മാധ്യമങ്ങളിലൂടെ മതത്തിന്‍റെ പേരിൽ ഒരാൾ പോലും പീഡിപ്പിക്കപ്പെടാത്തതിരിക്കാനും, നീതിപൂർവ്വകമായ ഒരു സമൂഹനിർമ്മിതിക്കായി   സംവാദങ്ങളിലേർപ്പെടാനും, യുദ്ധ-കലാപ സാഹചര്യങ്ങളിൽ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ഥിരോൽത്സാഹമുള്ളവരായിരിക്കാൻ ആഹ്വാനം   ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2019, 15:06