ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി പ്രചരിപ്പിക്കുന്നവരുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി പ്രചരിപ്പിക്കുന്നവരുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ   (Vatican Media)

പാപ്പാ: യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരുമിക്കുക എല്ലാ നല്ല കഴിവുകളും നിക്ഷേപിക്കുക

ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി പ്രചരിപ്പിക്കുന്നവരുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ, ക്രൈസ്തവ മൂല്യങ്ങളിൽ നിന്നും ആഫ്രിക്കയുടെ പരമ്പരാഗത സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് യുവജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുദ്ദേശിച്ചുള്ള അവരുടെ സംരംഭത്തെ പ്രശംസിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആഫ്രിക്കയെ വലിയ വിശ്വാസത്തോടെയാണ് നോക്കുന്നതെന്ന് വ്യാഴാഴ്ച ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടിയുടെ വക്താക്കളുടെ അന്തർദ്ദേശിയ മതങ്ങളുടേയും സമൂഹങ്ങളുടെയും സ്ഥാപനത്തിൽ നിന്നുള്ള പ്രതിനിധികളുമായി ജൂൺ ഒന്നാം തിയതി നടത്തിയ കൂടികാഴ്ചയിൽ പാപ്പാ പറഞ്ഞു. വളരെ പ്രധാന്യമർഹിക്കുന്ന ഒരു നവീനതയായ ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടിയുമായി വരുന്ന അവരെ താൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു.

കോംഗോ മെത്രാൻ സമിതിയുടെ രക്ഷാകർത്തൃത്വത്തിൽ  അന്തർദ്ദേശിയ മതങ്ങളുടേയും സമൂഹങ്ങളുടെയും സ്ഥാപനവും കോംഗോ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ചേർന്ന് 2023 നവംബറിൽ  കിൻഷാസായിൽ നടത്തിയ അന്തർദേശിയ സിംപോസിയത്തിന്റെ ഫലമാണ് ഈ ഉടമ്പടി. 2019 ൽ ഫ്രാൻസിസ് പാപ്പാ ആരംഭിച്ച  ആഗോള വിദ്യാഭ്യാസ ഉടമ്പടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സിംപോസിയത്തിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അല്ലാതെയും അനേകം മെത്രാന്മാരും, വൈദീകരും, ശാസ്ത്രജ്ഞരും, പണ്ഡിതരും പങ്കെടുത്തു. ആഗോള വിദ്യാഭ്യാസ ഉടമ്പടി പ്രാദേശികമാകണമെന്നത് കൃത്യമായി മനസ്സിലാക്കി ആദ്യമായി ഒരു ഭൂഖണ്ഡ വിദ്യാഭ്യാസ ഉടമ്പടി സാധ്യമാക്കിയ അവരെ പാപ്പാ അഭിനന്ദിച്ചു.

ആഫ്രിക്കയുടെ വിജ്ഞാനം

'ഒരു കുഞ്ഞിനെ പഠിപ്പിക്കുന്നത്  ഒരു ഗ്രാമം മുഴുവനെയും ബാധിക്കും" എന്ന ആഫ്രിക്കൻ പഴഞ്ചൊല്ല് മുദ്രാവാക്യമായി എടുത്താരംഭിക്കുന്ന പദ്ധതി "വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലം ഉയർത്തി കാണിക്കുന്ന അവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാഭ്യാസ പാരമ്പര്യം അടിവരയിടുന്നു എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഒരു കുഞ്ഞിന് വിദ്യാഭ്യാസം നൽകുക എന്നത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് സമൂഹത്തിലെ എല്ലാവരുടേതുമാണെന്ന് ഗ്രാമത്തിലെ എല്ലാവരും ചേർന്നെടുക്കുന്നതാണ് ഈ വിദ്യാഭ്യാസ ഉടമ്പടി. അതിനാൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.

വിദ്യാഭ്യാസം പിന്തുണയ്ക്കേണ്ട ഉത്തരവാദിത്വം

ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി ബന്ധങ്ങളുടെ സാമൂഹികവും തിരശ്ചീനവുമായ തലങ്ങൾ വീണ്ടെടുക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും ദൈവവുമായുള്ള ലംബ തലം  ഉയർത്തി കാട്ടുകയും വേണമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. വളരെ ഉത്സാഹത്തോടെ ക്രൈസ്തവ പ്രഘോഷണങ്ങളോടു തുറവ് കാട്ടിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവരുടേയും കത്തോലിക്കരുടേയും എണ്ണത്തിൽ വളരെയേറെ വർദ്ധനയുണ്ടായതിനെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു. അതിനാൽ ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി ന്യായമായ അഭിമാനത്തോടെയാണ്  "ഞാൻ ആയിരിക്കുന്നത് നമ്മളായിരിക്കുന്നതിനാലാണ് " എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. അവിടെ വിശ്വാസമുണ്ട് പാപ്പാ കൂട്ടിച്ചേർത്തു.

നെൽസൺ മണ്ടേലയെപ്പോലുള്ള മഹത്തായ പണ്ഡിതന്മാരെയും രാഷ്ട്രീയക്കാരെയും മാതൃകയാക്കാമെന്ന് പറഞ്ഞ പാപ്പാ വർണ്ണവിവേചനം നിറഞ്ഞ തന്റെ രാജ്യത്തിൽ അനുരജ്ഞനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അദ്ദേഹം അന്തർ - വംശീയ ഐക്യം പുനർനിർമ്മിച്ചു. ലോകത്തെ മാറ്റാൻ ഒരാൾക്ക് ഉപയോഗിക്കാനാവുന്ന ഏറ്റവും ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം എന്ന് അദ്ദേഹം വാദിച്ചു. പാപ്പാ വ്യക്തമാക്കി.

സാമ്പത്തിക,സാമൂഹിക അവസ്ഥകളെ കണക്കിലെടുക്കാതെ തന്റെ രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും വികസനത്തിന് എങ്ങനെ വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്താമെന്ന് അറിയാമായിരുന്ന വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്നറിയപ്പെടുന്ന ജൂലിയസ് നിയേരേരയിൽ നിന്നും പ്രചോദനമുൾക്കൊള്ളാമെന്നും പാപ്പാ പറഞ്ഞു. ജൂലിയസ്  കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ചിരുന്നുവെന്നും വിശുദ്ധ ബലിയർപ്പണത്തിലൂടെയാണ് അദ്ദേഹത്തിന് ഇത് സാധ്യമായതെന്നും പാപ്പാ വിശദീകരിച്ചു.

യുവാക്കളിലും അദ്ധ്യാപകരിലും നിക്ഷേപിക്കാനും അംഗീകൃതമായ  വിദ്യാഭ്യാസ സംവിധാനത്തിനായി  പ്രാദേശിക സർക്കാരുകൾ പ്രവർത്തിക്കാനുമുള്ള സമയം അതിക്രമിച്ചുവെന്ന് സൂചിപ്പിച്ച പാപ്പാ ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി മറ്റു ഭൂഖണ്ഡങ്ങൾക്ക് ഒരു മാതൃകയാണെന്നും  "എപ്പോഴും ആഫ്രിക്കയിൽ നിന്ന് എന്തെങ്കിലും പുതുമകൾ ഉണ്ടാകും " എന്ന റോമൻ രചയിതാവായ പ്ലീനിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. അവരുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടും മറ്റു ഭൂഖണ്ഡങ്ങൾ അവരെ പിൻചെല്ലുമെന്ന പ്രത്യാശ പങ്കുവച്ചു കൊണ്ടും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2023, 12:49