ഫാത്തിമാ നാഥാ ഫാത്തിമാ നാഥാ 

സമാഗമ-സംഭാഷണ സരണികൾ തുറക്കാൻ കഴിയുന്നതിന് ഫാത്തിമാ നാഥയുടെ മാദ്ധ്യസ്ഥ്യം !

ഫാത്തിമാ നാഥയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാഗമത്തിൻറെയും സമാധാനത്തിലേക്കു നയിക്കുന്ന സംഭാഷണത്തിൻറെയും സരണികൾ നിർമ്മിക്കുന്നതിന് സഹായിക്കാൻ മാർപ്പാപ്പാ ഫാത്തിമാനാഥയോട് പ്രാർത്ഥിക്കുന്നു.

ഫാത്തിമാ മാതാവിൻറെ തിരുന്നാൾ ദിനത്തിൽ, അതായത്, മെയ് 13-ന് ശനിയാഴ്‌ച (13/05/23) “#നമ്മുടെഫാത്തിമാനാഥ” (#OurLadyOfFatima) “#ഒരുമിച്ച്പ്രാർത്ഥിക്കുക” (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

“യേശുവിൻറെയും നമ്മുടെയും അമ്മയായ #ഫാത്തിമയിലെ നമ്മുടെ മാതാവ്,  സമാഗമത്തിൻറെയും സമാധാനോന്മുഖ സംഭാഷണത്തിൻറെയും പാതകൾ നിർമ്മിക്കാൻ നമ്മെ സഹായിക്കുകയും കാലവിളംബമന്യേ അവയിലേർപ്പെടാനുള്ള ധൈര്യം നമുക്കേകുകയും ചെയ്യട്ടെ. #നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #MadonnadiFatima, Madre di Gesù e nostra, ci aiuti a costruire vie di incontro e sentieri di dialogo verso la pace, e ci dia il coraggio di intraprenderli senza indugio. #PreghiamoInsieme

EN: May #OurLadyOfFatima, the Mother of Jesus and our own mother, help us create paths of encounter and dialogue that lead toward peace, and grant us the courage to trod them without hesitation. #PrayTogether

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 17:45