പാപ്പാ : അധികാരം സേവനമാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“മഹത്വമാർന്ന ദൈവമാതാവിനെ നോക്കുമ്പോൾ, യഥാർത്ഥ അധികാരം സേവനമാണെന്നും, ഭരിക്കുക എന്നതിനർത്ഥം സ്നേഹിക്കുക എന്നാണെന്നും ഇതാണ് സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്നും നമുക്ക് മനസ്സിലാക്കാം.”
തിരുസഭ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തിയതി #Assumption എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിൻ, ഇഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: