കാനഡയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്ന അപ്പോസ്തോലിക യാത്രയുടെ കാര്യപരിപാടികൾ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2022, ജൂലൈ 24 ഞായർ
റോമിൽ നിന്നും എഡ്മണ്ടനിലേക്ക്
09:00 റോമിലെ ഫ്യുമിച്ചീനൊ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എഡ്മണ്ടനിലേക്ക് വിമാനത്തിൽ യാത്ര ആരംഭിക്കും
11:20 എഡ്മണ്ടൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും
11:20 എഡ്മണ്ടൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം
25 ജൂലൈ,തിങ്കളാഴ്ച
എഡ്മണ്ടൻ - മെസ്ക്വാചീസ് - എഡ്മണ്ടൺ
10:00: മെസ്ക്വാചീസ്സിൽ
FIRST NATIONS, MÉTIS AND INUIT തദ്ദേശീയ ജനതയുമായുള്ള കൂടിക്കാഴ്ച, തുടർന്ന് പാപ്പയുടെ പ്രഭാഷണം
16:45 എഡ്മണ്ടൻ തിരുഹൃദയ ഇടവക സമൂഹങ്ങളുമായും തദ്ദേശവാസികളുമായുള്ള കൂടിക്കാഴ്ചയും പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും
26 ജൂലൈ, ചൊവ്വാഴ്ച
എഡ്‌മണ്ടൻ - ലാക്എസ്റ്റിഎന് - എഡ്മണ്ടൻ
10:15 എഡ്മണ്ടൻ "കോമൺവെൽത്ത് സ്റ്റേഡിയത്തിൽ" വിശുദ്ധ കുർബാനയും, വചന പ്രഘോഷണവും
17:00 "ലാക്എസ്റ്റിഎന് "തീർത്ഥാടനത്തിലും, തിരുവചന ശുശ്രൂഷയിലും പങ്കെടുക്കുകയും വചനപ്രഘോക്ഷണം നടത്തുകയും ചെയ്യും.
27 ജൂലൈ, ബുധനാഴ്ച
എഡ്മണ്ടൻ - ക്യൂബെക്ക്
09:00 എഡ്മണ്ടൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ക്യൂബെക്കിലേക്ക് വിമാനത്തിൽ യാത്ര
15:05 ക്യുബെക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു
15:40 കാനഡ ഗവർണർ ജനറലിന്റെ വസതിയായ "സിറ്റാഡെല്ലെ ഡി ക്യുബെക്ക്" യിൽ പാപ്പായ്ക്ക് സ്വീകരണം
16:00 "Citadelle de Québec" ന്റെ "Salon des Anges" ൽ ഗവർണർ ജനറലിനെ സന്ദർശിക്കും
16:20 "Citadelle de Québec" ന്റെ "Salon des Anges" ൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച
16:45 "സിറ്റാഡെല്ലെ ഡി ക്യൂബെക്ക്" "ബോൾറൂമിൽ" സിവിൽ അധികാരികൾ, തദ്ദേശീയരുടെ പ്രതിനിധികൾ, നയതന്ത്ര വിഭാഗത്തിലെ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അതിനെ തുടർന്ന് പരിശുദ്ധ പിതാവിന്റെ പ്രഭാഷണം.
28 ജൂലൈ,വ്യാഴാഴ്ച
ക്യുബെക്കിൽ
10:00 വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേശീയ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണവും, പാപ്പായുടെ വചന പ്രഘോഷണവും
17:15 ക്യൂബെക്കിലുള്ള നോട്ടർ ഡാമ് കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം സാധ്യാഹ്ന പ്രാർത്ഥനയും, പാപ്പയുടെ വചന പ്രഘോഷണവും
29 ജൂലൈ വെള്ളിയാഴ്ച
ക്യുബെക്ക് - ഇഖാളുവിറ്റ് - റോം
09:00 ക്യൂബെക്കിലെ അതിരൂപത മെത്രാസന മന്ദിരത്തിൽ ഈശോ സഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച
10:45 ക്യൂബെക്കിലെ അതിരൂപത മെത്രാസന മന്ദിരത്തിൽ ക്യുബെക്കിലെ തദ്ദേശീയരുടെ ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയും, പരിശുദ്ധ പിതാവിന്റെ ആശംസകളും
12:45 ക്യൂബെക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇഖാളുവിറ്റ്ലേക്കു വിമാനത്തിൽ യാത്ര
15:50 ഇഖാളുവിറ്റ് വിമാനത്താവളത്തിൽ എത്തിച്ചേരുന്നു
16:15 ഇഖാളുവിറ്റ് പ്രൈമറി സ്കൂളിൽ വച്ച് മുൻ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച
17:00 യുവാക്കളുമായും മുതിർന്നവരുമായും ഇഖാളുവിറ്റ്ലെ പ്രൈമറി സ്കൂൾ ചത്വരത്തിൽ കൂടിക്കാഴ്‌ച
18:15 ഇഖാളുവിറ്റ് വിമാനത്താവളത്തിൽ യാത്രയയപ്പു ചടങ്ങ്
18:45 ഇഖാളുവിറ്റ് വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക് വിമാനത്തിൽ യാത്ര
ശനിയാഴ്ച, 30 ജൂലൈ 2022
07:50 റോമിൽ ഫ്യുമിച്ചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: