പാപ്പാ: ഭക്ഷണം കുറയുമ്പോൾ, ആയുധങ്ങളുടെ ഇടിമുഴക്കം വർദ്ധിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഭക്ഷണം കുറഞ്ഞു കുറഞ്ഞു വരുമ്പോൾ ആയുധങ്ങളുടെ ഗർജ്ജനം വർദ്ധിക്കുന്നു. അതിനാൽ, സംഘർഷത്തിന്റെ കാടുകളിൽ #സമാധാനത്തിന്റെ വഴികൾക്ക് കൂടുതൽ ഇടം ലഭിക്കുന്നതിനായി പ്രാർത്ഥനയും, ഉപവാസവും, സഹായവും, പ്രവർത്തനവും നമുക്ക് അവസാനിപ്പിക്കാതിരിക്കാം.”
ജൂൺ ഇരുപത്തി മൂന്നാം തിയതി #സമാധാനം എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളീഷ്, എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: